Latest NewsKeralaNewsIndia

ഔദ്യോഗിക പട്ടികയിൽ കേരളത്തിന്റെ സ്ഥാനം 28 , മുഖ്യമന്ത്രിയുടെ കണക്കിൽ മാത്രം ഒന്നാമത്: പ്രചാരണം പൊളിയുന്നു ?

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അത് തുടരുമെന്നും അവകാശവാദമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയ. കേരളം രാജ്യത്തെതന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണെന്ന്‌ ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനം. എന്നാൽ, കേന്ദ്രസർക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ സ്ഥാനമാണ് സംസ്ഥാനങ്ങൾ നിക്ഷേപക സൗഹൃദമാണോ എന്നതിന്റെ ഔദ്യോഗിക മാനദണ്ഡമെന്നിരിക്കെ യാതൊരു ആധികാരികതയും ഇല്ലാതെ ശുദ്ധ അസംബന്ധമാണ് മുഖ്യമന്ത്രി പരസ്യമായി വിളിച്ച് പറഞ്ഞതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

Also Read:‘എന്നെ നിരന്തരമായി വേട്ടയാടുന്നു, അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായി’: വിവാദ ഫോൺ വിളിയിൽ മുകേഷിന്റെ വാദമിങ്ങനെ

രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർക്കും ഇതേ അഭിപ്രായമാണുള്ളത്. കേന്ദ്രസർക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടിക പുറത്തുവിട്ട ഏറ്റവും ഒടുവിലെ പട്ടികയിൽ 36 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 29 സ്ഥാനങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിൽ കേരളത്തിന്റെ സ്ഥാനം പുറകിൽ നിന്നും രണ്ടാമത് ആണെന്ന് വ്യക്തമാക്കുകയാണ് ശ്രീജിത്ത് പണിക്കർ. ‘ക്ലാസിലെ തന്റെ സ്ഥാനം ലാസ്റ്റിൽ നിന്ന് രണ്ടാമത് ആണെന്ന് അഭിമാനത്തോടെ പറഞ്ഞ ഒരു സുഹൃത്ത് നിങ്ങൾക്കും കാണും’ എന്നാണു ശ്രീജിത്ത് പണിക്കർ മുഖ്യന്റെ പ്രസ്താവനയെ പരിഹസിച്ച് പറയുന്നത്.

‘അവിടെയും നമ്പർ വൺ കേരളം! രാജ്യത്തെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ സ്ഥാനമാണ് സംസ്ഥാനങ്ങൾ നിക്ഷേപക സൗഹൃദമാണോ എന്നതിന്റെ ഔദ്യോഗിക മാനദണ്ഡം. ഏറ്റവും ഒടുവിലെ പട്ടികയിൽ 36 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 29 സ്ഥാനങ്ങളാണ് നൽകിയിരിക്കുന്നത്. അതിൽ കേരളത്തിന്റെ സ്ഥാനം 28! ക്ലാസിലെ തന്റെ സ്ഥാനം ലാസ്റ്റിൽ നിന്ന് രണ്ടാമത് ആണെന്ന് അഭിമാനത്തോടെ പറഞ്ഞ ഒരു സുഹൃത്ത് നിങ്ങൾക്കും കാണും’,- ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button