തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ തങ്ങളാണെന്നും സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നതെന്ന ഗോയങ്കെ ഗ്രൂപ്പ് ചെയര്മാന് ഹര്‍ഷ് ഗോയങ്കെയുടെ അഭിനന്ദന ട്വീറ്റിന് നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
‘ഇന്ത്യയിലെ ഏറ്റവും നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അത് തുടരും. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങള്‍ ഇവിടെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉറപ്പാക്കുന്നു’, മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Thank you @hvgoenka for allaying the apprehensions over Kerala's EoDB. Your honesty is much appreciated. Kerala has been one of the most investor friendly States in India and will continue to be so. The LDF Govt. ensures that sustainable and innovative industries thrive here. https://t.co/6zQO0AUFIG
— Pinarayi Vijayan (@pinarayivijayan) July 4, 2021
Post Your Comments