കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ വിമർശനവുമായി സിപിഐയുടെ വിദ്യാർത്ഥി സംഘടന എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു. ഫേസ്ബുക്കിലൂടെയായിരുന്നു അരുൺ ബാബുവിന്റെ പ്രതികരണം.
Read Also: ശക്തമായ തിരിച്ചു വരവിൽ താലിബാന്‍, തന്ത്രപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തു: ആശങ്കയോടെ രാജ്യം
ചലച്ചിത്ര താരം മാത്രമല്ല, മുകേഷ് ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണെന്നത് മറക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നിന്നും സഹായം അഭ്യർഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് മുകേഷ് കയർത്തു സംസാരിച്ചത്. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Read Also: മകന്റെ മുൻഭാര്യയെ കല്യാണം കഴിച്ച് അച്ഛന്‍ : വിവരാവകാശ രേഖ കണ്ടു ഞെട്ടി മകൻ
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ എം.എസ്.എഫ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോൺ വിളിച്ചതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ എംഎൽഎക്കെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് എംഎസ്എഫിന്റെ ആവശ്യം.
Post Your Comments