KeralaLatest NewsIndiaNews

വ്യവസായം വന്നില്ലെങ്കിലെന്ത്, ദാവൂദ് ഇബ്രഹിമിനെ പോലും അമ്പരപ്പിക്കുന്ന കരുതലല്ലേ കള്ളക്കടത്തുകാർക്ക്: എസ് സുരേഷ്

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അത് തുടരുമെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ് എസ്. സുരേഷ്. കേന്ദ്രത്തിന്റെ വ്യവസായ സൗഹൃദ സംസ്ഥാന പട്ടികയിൽ കേരളത്തിന്റെ സ്ഥാനം ലാസ്റ്റ് നിന്നും രണ്ടാമതാണെന്ന് വ്യക്തമാക്കുകയാണ് എസ്. സുരേഷ്. ലിസ്റ്റിൽ ഉത്തർപ്രദേശ് മുന്നിൽ നിന്ന് 2-ാം മത്, കേരളം പുറകിൽ നിന്ന് 2-ാം മതും ആണെന്നിരിക്കെ പരസ്യമായി ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. ഈ അവസരത്തിലാണ് എസ് സുരേഷിന്റെ പോസ്റ്റും ശ്രദ്ധേയമാകുന്നത്. വ്യവസായം വന്നില്ലെങ്കിലെന്ത്, ദാവൂദ് ഇബ്രഹിമിനെ പോലും അതിശയപ്പെടുത്തുന്ന കരുതലല്ലേ പിണറായി വിജയൻ ഭരണത്തിൽ കള്ളക്കടത്തുകാർക്ക് എന്ന് പരിഹസിക്കുകയാണ് അദ്ദേഹം.

കിറ്റെക്സിനെ ആട്ടിയോടിക്കാൻ ശ്രമിക്കുന്ന സർക്കാരിന്, കള്ളക്കടത്ത്, ഡോളർ കടത്ത്, സ്വർണ്ണക്കടത്ത്, ആരോഗ്യ ഡേറ്റാ കടത്ത്, മരം കടത്ത്, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവരോടൊക്കെ അതീവ സൗഹൃദ സമീപനം കാത്തുസൂക്ഷിക്കുകയാണെന്നു എസ്. സുരേഷ് പറയുന്നു. സൗഹൃദം മാഫിയകളോടാണോ വ്യവസായികളോടാണോ എന്നത് മണ്ടൻ കേരളീയർ അറിയുന്നുണ്ടോയെന്ന് പരിഹസിക്കുകയാണ് അദ്ദേഹം.

എസ്. സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വ്യവസായ സൗഹൃദ സംസ്ഥാനം :
കേരളം പുറകിൽ നിന്ന് 2-ാം മത്…!!? ഉത്തർപ്രദേശ് മുന്നിൽ നിന്ന് 2-ാം മത്. 3500 കോടി മുതൽ മുടക്കുന്ന ക്വിറ്റക്സിനെ ആട്ടിയോടിക്കാൻ പ്രത്യേക ഉദ്യോഗസ്ഥസംഘം..! അതേസമയം കള്ളക്കടത്ത്, ഡോളർ കടത്ത് , സ്വർണ്ണക്കടത്ത് , ആരോഗ്യ ഡേറ്റാ കടത്ത്, മണൽ കടത്ത്, മരം കടത്ത്, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവയുമായി അതീവ സൗഹൃദ സമീപനമാണ് ഈ സർക്കാരിന്റെ മുഖ മുദ്ര. പാർട്ടി റെഡ് വോളന്റിയറൻമാർ , തൊഴിലില്ലാതെ ഇരിക്കുന്ന DYFI കാർ, സൈബർ പോരാളികൾ… എന്നിവരടങ്ങുന്ന സന്നദ്ധ സംഘം ഏത് കള്ളക്കടത്തിനും എപ്പോഴും തയ്യാർ. കള്ളക്കടത്തുകാർക്ക്. ഡിപ്ളോമാറ്റിക് , പ്രോട്ടോകോൾ പരിരക്ഷ, ഗ്രീൻ ചാനൽ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നേതൃത്വം നൽകിയ ഏകജാലക സംവിധാനം, ‘എക്സ്സ്’ കാറ്റഗറി സുരക്ഷ , വിദഗ്ദ്ധ കടത്തുകാരിക്ക് മുഖ്യമന്ത്രിക്ക് കീഴിൽ മാസം മൂന്നര ലക്ഷം ശംബളം, കള്ളക്കടത്തുകാർക്ക് മുഖ്യമന്ത്രിയുടെ വീട്ടിൽ പ്രത്യേക സൽക്കാരം, മുഖ്യമന്ത്രിക്കും ഭാര്യക്കുംമകൾക്കുമൊപ്പം വിദേശയാത്ര, തുടങ്ങി ആകർഷകമായ കള്ളക്കടത്ത് സൗഹൃദ പാക്കേജാണ് കേരളം വിജയകരമായി നടപ്പാക്കുന്നത്.!

ജയിലിലാകുന്ന കള്ളക്കടത്ത് കാർക്ക് സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ രാഷ്ട്രീയ തടവുകാർക്ക് ലഭിച്ച പ്രത്യേക പരിരക്ഷയെ വെല്ലുന്ന ‘പഞ്ചനക്ഷത്ര ജയിൽ’ സംവിധാനം തയ്യാർ. കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാൻ വന്നാൽ തിരുവനന്തപുരം മുതൽ കാസർക്കോട് വരെ നിരന്ന് നിന്ന് സലൂട്ടടിച്ച് ഒളിമങ്കേതത്തിലെത്തിക്കാൻ പിണറായി പോലീസ്. കേന്ദ്ര ഏജൻസികൾ റെയ്ഡ് , അറസ്റ്റ് തുടങ്ങിയ പീഡനമുറകൾ കള്ളക്കടത്ത് കാർക്കെതിരെ എടുത്താൽ, മാറി മാറി കുരക്കാൻ. CPM , DYFI എന്നവയിലൂടെ വളർന്ന അനുസരണയുള്ള മൃഗങ്ങൾ. പോരങ്കിൽ ഹൈകോടതിയിൽ സർക്കാർ വക ഹർജി. അതും പോരെങ്കിൽ കേന്ദ്ര ഏജസികൾക്കെതിരെ സമരം. ഹായ്….. മാഫിയകളെ… ദാവൂദ് ഇബ്രാഹിം ഭരിച്ചാൽ പോലും നിങ്ങൾക്ക് ഇതൊക്കെ സ്വപ്നം കാണാൻ പറ്റുമോ ?

സൗഹൃദം അത് പോരെ. അത് മാഫിയകളോടോ ? വ്യവസായികളോടോ? എന്ന് മണ്ടൻ കേരളീയരുണ്ടോ അറിയുന്നു. ഇനി ഈ മണ്ടൻമാർ അറിഞ്ഞാലോ? ‘ഇത് കേരളമാണ് ‘ ‘ മതേതര കേരളം ‘ # SaveGaza # farmersprotest # SaveLakshadweep # savePak # SaveHumanRights # saveMadany എന്ന ഉണക്ക എല്ലിൻ കക്ഷണങ്ങൾ ഇട്ട് കൊടുക്കും. ‘പ്രബുദ്ധ’ കേരളം…. ഹാ കഷ്ടം!!!?

shortlink

Related Articles

Post Your Comments

Related Articles


Back to top button