കള്ളിച്ചെടി വർഗ്ഗത്തിൽ പെട്ട ഒരുകൂട്ടം സസ്യങ്ങളുടെ ഫലങ്ങൾക്കുള്ള പൊതുനാമമാണ് ഡ്രാഗൺ പഴം അല്ലെങ്കിൽ പിതായ. ഹൈലോസീറസ് ജനുസ്സിൽ പെട്ട മധുരപ്പിതായ ആണ് ഇവയിൽ പ്രധാനം. ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു.
നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ധാതുക്കളും വിറ്റാമിനുകളും ഉള്‍പ്പെടെയുള്ള ഫൈബര്‍, ആന്റിഓക്‌സിഡന്റ് എന്നിവയും ഡ്രാഗണ്‍ ഫ്രൂട്ടില്‍ കൂടുതലാണ്.
100 ഗ്രാം ഡ്രാഗണ്‍ ഫ്രൂട്ടില്‍ നിന്ന് നിങ്ങള്‍ക്ക് കലോറി – 60, പ്രോട്ടീന്‍ – 2.0 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ്‌സ് – 9.0 ഗ്രാം, കൊഴുപ്പ് – 2.0 ഗ്രാം, നാരുകള്‍ – 1.5 ഗ്രാം എന്നിവ ലഭിക്കും
ആരോഗ്യ ഗുണങ്ങൾ :
1 . ഡ്രാഗണ്‍ ഫ്രൂട്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
2 . ഡ്രാഗണ്‍ ഫ്രൂട്ടിലെ വിറ്റാമിന്‍ സിയുടെ രോഗപ്രതിരോധ ശേഷി കാന്‍സറിനെ തടയാന്‍ സഹായിക്കും.
3 . രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാന്‍ സഹായിക്കും.
4 . ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
5 . സന്ധികളിലെയും പേശികളിലെയും കടുത്ത വേദനയില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കും.
6 . ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും.
Post Your Comments