പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാർക്കെതിരെ നടപടി. ജനറൽ മാനേജർ അടക്കം മൂന്ന് ജീവനക്കാരെയാണ് സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. ജനറൽ മാനേജർ അലക്സ് പി എബ്രഹാം, പേഴ്സണൽ മാനേജർ ഷാഹിം, പ്രൊഡഷൻ മാനേജർ മേഘാ മുരളി എന്നിവർക്കെതിരെയാണ് നടപടി.
Read Also: പുഷ്കർ സിംഗ് ധാമി അടുത്ത ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും: നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി
കെഎസ്ബിസി എംഡി യോഗേഷ് ഗുപ്തയാണ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ നിർത്തിവെച്ച മദ്യ ഉത്പാദനം തിങ്കളാഴ്ച പുനരാരംഭിക്കാനാണ് തീരുമാനം. കേരള സംസ്ഥാന ബീവറേജസ് കോർപ്പറേഷൻറെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജവാൻ റം ആണ് ഉത്പാദിപ്പിക്കുന്നത്. പത്ത് സ്ഥിരം ജീവനക്കാരും 28 താത്കാലിക ജീവനക്കാരും 117 കരാർ ജീവനക്കാരുമാണ് സഥാപനത്തിലുള്ളത്.
Post Your Comments