വെംബ്ലി: യൂറോ കപ്പ് ക്വാർട്ടറിൽ ഡെന്മാർക്ക് ഇന്ന് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. പ്രീ ക്വാർട്ടറിൽ കരുത്തരായ ഹോളണ്ടിനെ അട്ടിമറിച്ചാണ് ചെക്ക് റിപ്പബ്ലിക്ക് ഡെന്മാർക്കിലെ നേരിടാനൊരുങ്ങുന്നത്. അതേസമയം,ഡെൻമാർക്ക് നാലു ഗോളുകൾക്ക് വെയിൽസിനെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്. യൂറോ കപ്പിൽ മൂന്നാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. രണ്ടുതവണ നേർക്കുനേർ വന്നപ്പോഴും ചെക്കിനായിരുന്നു ജയം.
അതേസമയം യൂറോ കപ്പിലെ മറ്റൊരു മത്സരത്തിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ഇന്നിറങ്ങും. ഉക്രൈനാണ് എതിരാളികൾ. യൂറോയിലെ ശക്തരായ ജർമനിയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. ഫോമിലേക്ക് തിരിച്ചെത്തിയ ഹാരി കെയ്നും സ്റ്റെർലിംഗുമാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. മേസൺ മൗണ്ടും ബെൻ ചിൽവെല്ലും ഐസൊലേഷൻ കഴിഞ്ഞെത്തുന്നതോടെ ഇംഗ്ലീഷ് നിര പൂർണ സജ്ജമാണ്.
Read Also:- ഇന്ത്യയുടെ രണ്ടാം നിര ഇവിടെ വരുന്നത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യം: അർജുന രണതുംഗ
സ്വീഡനെ വീഴ്ത്തിയെത്തുന്ന ഉക്രൈന് മുൻനിര താരങ്ങളുടെ പരിക്ക് തിരിച്ചടിയാണ്. ആന്ദ്രേ ഷെവ്ചെങ്കോ പരിശീലിപ്പിക്കുന്ന ഉക്രൈൻ ക്വാർട്ടർ ഫൈനലിന് ആദ്യമായാണ് ഇറങ്ങുന്നത്. ഇരു ടീമും നേർക്കുനേർ വരുന്ന എട്ടാം മത്സരമാണിത്. നാല് കളികളിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ ഉക്രൈൻ ജയിച്ചത് ഒറ്റ കളിയിൽ മാത്രം. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സെമിയിൽ കടക്കാനാവും ഉക്രൈയിന്റെ ലക്ഷ്യം.
Post Your Comments