Latest NewsFootballNewsSports

കോപ അമേരിക്കയിൽ ചിലിയെ തകർത്ത് ബ്രസീൽ സെമിയിൽ

ബ്രസീലിയ: കോപ അമേരിക്കയിൽ ചിലിയെ തോൽപ്പിച്ച് ബ്രസീൽ സെമിയിൽ കടന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. പകരക്കാരനായി എത്തിയ ലൂകാസ് പക്വേറ്റയാണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്. സെമിയിൽ പെറുവാണ് ബ്രസീലിന്റെ എതിരാളികൾ. മത്സരത്തിൽ 10 പേരുമായി കളിച്ചാണ് ബ്രസീൽ വിജയം സ്വന്തമാക്കിയത്.

48-ാം മിനിറ്റിൽ ചിലിയുടെ മീനയെ ഫൗൾ ചെയ്തതിന് ഗബ്രിയേൽ ജെസ്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായി ബ്രസീൽ കളിച്ചത്. ഗോൾരഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയുടെ തുടക്കം മുതൽ നാടകീയമായിരുന്നു മത്സരം.

Read Also:- ലയണൽ മെസ്സി ബാഴ്‌സലോണയിൽ തുടരുമെന്ന് ലപോർട്ട

46-ാം മിനിറ്റിൽ ഫിർമിനോയുടെ പകരക്കാരനായി ഇറങ്ങിയ ലൂകാസ് പക്വേറ്റ ബ്രസീലിനെ മുന്നിലെത്തിച്ചു. നെയ്മർക്കൊപ്പം നടത്തിയ നീക്കമാണ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്. പിന്നാലെ 48-ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ചിലി 62-ാം മിനിറ്റിൽ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു. തുടർന്ന് ഇരുടീമുകളും ഗോളിനായി ശ്രമം നടത്തിയെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button