ദില്ലി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ടോക്യോയിൽ കടുത്ത നിയന്ത്രണം. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് മുതൽ എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തണം. ടോക്യോയിൽ എത്തിയാൽ മൂന്ന് ദിവസം കർശനമായി ക്വാറന്റീനിൽ കഴിയണം.
ഈ സമയം മറ്റ് രാജ്യങ്ങളിലെ കളിക്കാരുമായി ഇടപഴക്കരുത്. അവർക്കൊപ്പം പരിശീലനം നടത്താനും പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒളിംപിക്സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്ക് ടോക്യോയിൽ ഏർപ്പെടുത്ത കടുത്ത നിയന്ത്രണം മറികടക്കാൻ മറുതന്ത്രവുമായി ബോക്സിങ് താരം മേരി കോം ഇറ്റലിയിലെത്തി. അവിടെ നിന്നാകും താരം ടോക്യോയിലേക്ക് പോവുക.
Read Also:- യൂറോ കപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
പരിശീലന വേദികളിൽ പോലും താരങ്ങൾക്ക് എത്താനാകില്ലെന്ന ഒളിംപിക്സ് കമ്മിറ്റിയുടെ നിയന്ത്രണം മറികടക്കാനാണ് മേരി കോം ഇറ്റലിയിലേക്ക് പറന്നത്. തുടർച്ചയായി നടത്തി വരുന്ന പരിശീലനം മൂന്ന് ദിവസത്തേക്ക് മുടക്കേണ്ടി വന്നാൽ പ്രകടനത്തെ ബാധിക്കുമെന്ന് മേരി കോം പറയുന്നു. ഇതിനെ മറികടക്കാനാണ് താരം ഇറ്റലിയിൽ എത്തിയത്. ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ടോക്യോയിൽ വലിയ നിയന്ത്രണങ്ങൾ ഇല്ലെന്ന അടിസ്ഥാനത്തിലാണ് താരത്തിന്റെ ഈ നീക്കം.
Post Your Comments