ഗുവാഹത്തി: കിണറ്റില്‍ വീണ പുലിയുടെ ചിത്രം വൈറലാകുന്നു. കഴിഞ്ഞ ദിവസം അസമില്‍ 20 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പുലിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ മധാബ് നഗറിലെ കിണറ്റിലാണ് പുലി വീണത്.
Also Read: യു.പിയില്‍ 21 ജില്ലാ പഞ്ചായത്തുകളിൽ എതിരില്ലാതെ ബി.ജെ.പി : പാടെ തകർന്നടിഞ്ഞ് എസ്പി, ബിഎസ്പി കക്ഷികൾ
കിണറ്റില്‍ നിന്നും ശബ്ദം കേട്ട് ഗ്രാമവാസികള്‍ എത്തിയപ്പോഴാണ് പുലിയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. വനപാലകര്‍ എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ രക്ഷപ്പെടുത്തിയത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പുലിയെ വനത്തിലേയ്ക്ക് തന്നെ തിരിച്ചയച്ചു.
പുലി നാട്ടിലിറങ്ങുന്നതും അതിനെ പിടികൂടി തിരിച്ചയക്കുന്നതുമെല്ലാം സാധാരണ സംഭവമാണ്. എന്നാല്‍ കിണറ്റില്‍ വീണുകിടക്കുന്ന പുലിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നില്‍ ഒരു കാരണമുണ്ട്. ചിത്രത്തിലെ പുലിയുടെ കണ്ണുകളാണ് ആകര്‍ഷകമായത്. കിണറ്റിലെ വെള്ളത്തില്‍ പുലിയുടെ മുഖം മാത്രമാണ് പുറത്തേയ്ക്ക് കാണുന്നത്. വൈറലായ പുലിയുടെ ചിത്രം ഐ.എഫ്.എസ് ഉദ്യോഗസ്ഥരാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
Post Your Comments