കോഴിക്കോട് : കുറ്റ്യാടി എംഎല്‍എ കെപി കുഞ്ഞഹമ്മദ് കുട്ടിക്കെതിരെ സിപിഐഎം നടപടിയെടുത്തു. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും കരുഞ്ഞഹമ്മദ് കുട്ടിയെ ഒഴിവാക്കി. തെരഞ്ഞെടുപ്പ് കാലത്തെ പ്രതിഷേധ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം ആരോപിച്ചാണ് നടപടി. എന്നാല്‍ നടപടിക്കെതിരെ കുഞ്ഞഹമ്മദ് കുട്ടി അപ്പീല്‍ നല്കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിരുന്നു.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ എകെ ബാലന്, എളമരം കരീം എംപി, സംസഥാന സെക്രട്ടറിയേറ്റ് അംഗം ടിപി രാമകൃഷ്ണന് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
അതേസമയം പാർട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്കലംഘനത്തിൽ പാർട്ടി കമ്മീഷനെ വച്ചു അന്വേഷണം നടത്തിയ ശേഷമാണ് സിപിഎം സാധാരണ നടപടിയെടുക്കാറുള്ളത്. എന്നാൽ അന്വേഷണ കമ്മീഷനോ മറ്റു റിപ്പോർട്ടുകളോ ഇല്ലാതെയാണ് കുഞ്ഞഹമ്മദ് കുട്ടി എംഎൽഎയെ സിപിഎം ജില്ലാ നേതൃത്വം സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
Post Your Comments