Latest NewsIndia

പെൺകുട്ടികളെ ബലംപ്രയോഗിച്ച് മതംമാറ്റുന്നു: കാശ്മീരില്‍ ലൗ ജിഹാദ് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് വിഭാഗം

കഴിഞ്ഞ മാസം മാത്രം നാല് സിഖ് പെണ്‍കുട്ടികളെ ബലമായി മുസ്ലീം മതത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സിഖ് മതവിഭാഗത്തിന്റെ സംഘടനയായ അകാല്‍ തഖ്ത് നേതാവ് ജിയാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു.

ശ്രീനഗര്‍: സിക്ക് വിഭാഗത്തിലുള്ള രണ്ട് യുവതികളെ ബലമായി മതം മാറ്റി വിവാഹം കഴിപ്പിച്ചെന്ന വാര്‍ത്തകള്‍ക്കു പിറകേ ലൗ ജിഹാദ് നിയമം കാശ്മീരില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കാശ്മീരിലെ സിഖ് വിഭാഗം രംഗത്തു വന്നു. കാശ്മീരില്‍ നിന്നും രണ്ട് സിഖ് യുവതികളെ ബലം പ്രയോഗിച്ച്‌ മുസ്ലീം മതത്തിലേക്ക് മാറ്റുകയും പ്രായമായവരുമായി അവരുടെ വിവാഹം നടത്തിച്ചതും വിവാദമായിരുന്നു.

ഇതിനെതുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ മടക്കി കൊണ്ടുവരുകയും സിഖ് സമുദായത്തിലുള്ള യുവാവുമായി വിവാഹം നടത്തുകയും ചെയ്തിരുന്നു.മടക്കികൊണ്ടു വന്ന പെണ്‍കുട്ടിയേയും ഭര്‍ത്താവിനെയും അകാല്‍ തഖ്ത് പ്രവര്‍ത്തകര്‍ ഡല്‍ഹിയിലേക്ക് കൊണ്ടു വന്നു. യുവതിയും ഭര്‍ത്താവും ഇനി കാശ്മീരില്‍ സുരക്ഷിതരല്ലെന്നും അതിനാലാണ് അവരെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നതെന്ന് അവര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് ഡല്‍ഹി സിക്ക് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ ജോലി നല്‍കുമെന്നും അവര്‍ അറിയിച്ചു.

കാശ്മീരില്‍ സിഖ് യുവതികള്‍ സുരക്ഷിതരല്ലെന്നും യു പിയിലും ഹരിയാനയിലും ഉളളതുപോലെ ശക്തമായ ലൗ ജിഹാദ് നിയമങ്ങള്‍ കശ്മീരിലും നടപ്പിലാക്കണമെന്ന് സിഖ് സമുദായം ആവശ്യപ്പെട്ടു. അതേസമയം കാണാതായ രണ്ടാമത്തെ പെണ്‍കുട്ടിക്കു വേണ്ടിയുളള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം മാത്രം നാല് സിഖ് പെണ്‍കുട്ടികളെ ബലമായി മുസ്ലീം മതത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സിഖ് മതവിഭാഗത്തിന്റെ സംഘടനയായ അകാല്‍ തഖ്ത് നേതാവ് ജിയാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു. മറ്റ് മതസമുദായത്തിലുളളവരെ വിവാഹം ചെയ്യുന്നത് സിഖ് സമുദായത്തില്‍ അനുവദനീയമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button