KeralaLatest NewsNews

നിരവധിപേരില്‍ നിന്നും കോടികള്‍ വെട്ടിച്ച സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിര്‍മ്മാതാവ് സദാനന്ദന്‍ കേരളത്തിലേയ്ക്ക് മുങ്ങി

ആദ്യത്തെ നാല് മാസം സദാനന്ദന്‍ കൃതിയമായി വാടക ഉടമസ്ഥന് നല്‍കിയിരുന്നു

ബംഗളൂരു: സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നിദ്ര തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സദാനന്ദന്‍ രംഗോരത്ത് കേരളത്തിലേയ്ക്ക് മുങ്ങിയതായി റിപ്പോർട്ട്. ഫ്ളാറ്റ് ലീസിന് നല്‍കാമെന്ന് പറഞ്ഞ് ബെംഗളൂരുവില്‍ മലയാളികള്‍ അടക്കമുള്ള നിരവധിപേരില്‍ നിന്നും കോടികള്‍ വെട്ടിച്ചതിന് പിടിയിലായ സദാനന്ദന്‍ ജാമ്യത്തിലിറങ്ങി കേരളത്തിലേയ്ക്ക് മുങ്ങിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ആരോപണം.

read also: പോക്‌സോ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഫ്ളാറ്റ് മൂന്ന് വര്‍ഷത്തേയ്ക്ക് ലീസ് നല്‍കാമെന്നേറ്റ് 130 ഓളം കുടുംബങ്ങളില്‍ നിന്ന് 10 മുതല്‍ 15 ലക്ഷം വരെ രൂപ വീതം സദാനന്ദന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള വെസ്റ്റാ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനി തട്ടിയെടുത്തുവെന്നാണ് പരാതി. ലീസിന് കൊടുത്ത ഫ്ളാറ്റുകളില്‍ ആദ്യത്തെ നാല് മാസം സദാനന്ദന്‍ കൃതിയമായി വാടക ഉടമസ്ഥന് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പണം നല്‍കാതെ അയാള്‍ മുങ്ങുകയായിരുന്നു. ഈ കേസില്‍ ഒരു എഫ്‌ഐആര്‍ മാത്രമായിരുന്നു പൊലീസ് ഇട്ടത്.

സദാനന്ദന് ജാമ്യം നല്‍കുന്നതിന് കര്‍ണാടക പൊലീസിന് യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല എന്നും  എന്നാല്‍ ജാമ്യം ലഭിച്ച അയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ച്‌ കേരളത്തിലേയ്ക്ക് കടന്നപ്പോള്‍ അയാളെ കുറിച്ചുള്ള യാതൊരു വിവരങ്ങളും തങ്ങളുടെ കയ്യിലില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും വിമർശനം ഉയരുന്നുണ്ട്.

shortlink

Post Your Comments


Back to top button