KeralaLatest NewsNews

പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ മാത്രമല്ല, പുനസംഘടനയുടെ കാര്യം വരുമ്പോഴും തന്നെ ഓർക്കണം : കെ മുരളീധരന്‍

മുഖ്യമന്ത്രി ഒഴികെയുള്ള ഏതാണ്ട് എല്ലാ പോസ്റ്റുകളും താൻ വഹിച്ചിട്ടുണ്ട്

തിരുവനന്തപുരം : യുഡിഎഫ് കൺവീനറാകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ഇതിനെ കുറിച്ച് ആരും തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ മാത്രം തന്നെ ഓർത്താൽ പോരെന്നും മുരളീധരൻ തുറന്നടിച്ചു.

’20 വര്‍ഷം മുന്‍പ് കെപിസിസി പ്രസിഡന്‍റായ ആളാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി ഒഴികെയുള്ള ഏതാണ്ട് പോസ്റ്റുകളെല്ലാം വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റ് വഹിക്കാന്‍ ഇപ്പോള്‍ വേക്കന്‍സി ഇല്ല. വേറെ ഏതെങ്കിലും സ്ഥാനം തരുന്നോ ഇല്ലയോ എന്നൊന്നും ഞാന്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടുമില്ല. ഭാരവാഹികളുടെ കാര്യത്തിലും മറ്റും അഭിപ്രായം ചോദിച്ചാല്‍ തരക്കേടില്ലെന്ന നിര്‍ദേശം വെച്ചിട്ടുണ്ട്. വടകരയും നേമത്തും വരുമ്പോ എന്നെ ഓര്‍ക്കുന്നതുപോലെ പാര്‍ട്ടി പുനസംഘടന വരുമ്പോള്‍ എന്നെ ഓര്‍ക്കുക. അത്രമാത്രമേ പറയുന്നുള്ളൂ- മുരളീധരന്‍ പറഞ്ഞു.

Read Also  :  ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സർക്കാർ: കായിക താരങ്ങൾക്ക് തിരിച്ചടി

അതേസമയം, സംസ്ഥാനത്ത് വ്യവസായങ്ങള്‍ തകരുകയാണെന്നും സ്വർണ വ്യവസായം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സർക്കാർ പരാജയമാണ്. ടി പി കേസ് പ്രതികൾ ജയിൽ ഭരിക്കുകയാണ്. വല്യേട്ടൻ സ്വർണം കടത്തുമ്പോൾ ചെറിയേട്ടൻ ചന്ദനം കടത്തുന്നു. സിപിഎമ്മും പ്രതികളും തമ്മിൽ അടുത്ത ബന്ധമാണെന്നും മുരളീധരന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button