Latest NewsKeralaNews

മനോരമയുടെ നുണപ്രചരണത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും: ബി.ജെ.പി

രാജ്യത്തെ ഭരണഘടനാ സ്ഥാപനത്തെ അപമാനിച്ചിട്ടും മാപ്പ് പറയാൻ മനോരമ തയ്യാറായിരുന്നില്ല

തിരുവനന്തപുരം : ബിജെപി നേതാക്കളെയും പാർട്ടിയേയും അവഹേളിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണെന്ന് ബിജെപി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള സംസ്ഥാനഘടകത്തിനെതിരെ കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നത് വ്യാജവാര്‍ത്തയാണെന്നും ഇതില്‍ ഗവര്‍ണറുടെ ഓഫീസ് പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും മാപ്പ് പറയാന്‍ മനോരമ തയ്യാറായിരുന്നില്ലെന്നും ബിജെപി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ബിജെപി പ്രസ്താവനയുടെ പൂർണരൂപം :

ഭാരതീയ ജനതാപാർട്ടിയേയും നേതാക്കളെയും അവഹേളിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി പാർട്ടി മുന്നോട്ട് പോവുകയാണ്. മലയാളമനോരമ പത്രത്തിലും ചാനലിലും ഓൺലൈനിലും പാർട്ടിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ച വാർത്തകൾക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

Read Also  :  മണ്ണാങ്കട്ടയാണ്, മലയാള സിനിമയിൽ സമത്വമുണ്ടെന്ന് പറയരുത്: പാർവതിയും രേവതിയും പറഞ്ഞത് കേട്ടതാണ്, പ്രകോപിതയായി ലക്ഷ്മി

തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് മിസോറാം ​ഗവർണർ പി.എസ് ശ്രീധരൻപിള്ള സംസ്ഥാനഘടകത്തിനെതിരെ കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചുവെന്ന വ്യാജവാർത്ത മനോരമ ഓൺലൈനിലും തുടർന്ന് ചാനലിലും സംപ്രേക്ഷണം ചെയ്തു. ഭരണഘടനാ പദവിയായ ​ഗവർണറെ അനാവശ്യ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ ​ഗവർണറുടെ ഓഫീസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Read Also  :    നിർത്താതെയുള്ള തുമ്മലിന് വീട്ടുവൈദ്യങ്ങൾ!!

രാജ്യത്തെ ഭരണഘടനാ സ്ഥാപനത്തെ അപമാനിച്ചിട്ടും മാപ്പ് പറയാൻ മനോരമ തയ്യാറായിരുന്നില്ല. ബിജെപി ഭാരവാഹി യോ​ഗത്തിൽ നിന്നും സംസ്ഥാന ജനറൽസെക്രട്ടറിമാരായ ജോർജ് കുര്യനും സി.കൃഷ്ണകുമാറും വിട്ടു നിന്നുവെന്ന വ്യാജവാർത്ത മനോരമ പത്രത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. മനോരമയുടെ നുണപ്രചരണത്തിനെതിരെ രണ്ട് നേതാക്കളും രം​ഗത്ത് വരുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ബിജെപിയെ അവഹേളിക്കാൻ വസ്തുതാവിരുദ്ധമായ വാർത്തകൾ നൽകിയ മനോരമയ്ക്കെതിരെ പ്രസ്തുത രണ്ട് വിഷയത്തിലും പാർട്ടി നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button