ചൊവ്വാഴ്ച തോറും രാഹുകാലത്ത് അനുഷ്ഠിക്കേണ്ട പൂജയാണ് മംഗളവാര പൂജ. അന്നേദിവസം ദേവീ ആരാധന നടത്തിയാൽ സർവ്വ മംഗളങ്ങളും സിദ്ധിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതൽ നാല് മുപ്പത് വരെയാണ് ചൊവ്വാഴ്ചകളിലെ രാഹുകാലം. ഈ സമയമാണ് ഏറ്റവും ശ്രേഷ്ഠം.
ചൊവ്വാഴ്ച അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് വീട്ടിലുള്ള ദേവീ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി വെക്കുക. വിളക്കിൻ്റെ തിരി കിഴക്കോട്ട് അഭിമുഖമായിരിക്കണം. ചെമ്പകം, ചെമ്പരത്തി, അരളി, പിച്ചി, താമര എന്നീ പൂക്കളെല്ലാം ദേവിക്ക് പ്രിയപ്പെട്ടതാണ്. പൂക്കൾ ദേവിക്ക് സമർപ്പിച്ച് ദുർഗ്ഗാദേവീ സ്തോത്രങ്ങൾ ജപിക്കണം.
പതിനൊന്ന് ചൊവ്വാഴ്ച തുടർച്ചയായി ദുർഗ്ഗയെ ഭജിച്ച് പൂജിച്ചാൽ ദുരിതങ്ങൾ അകലുമെന്നും മംഗല്യഭാഗ്യം ഉണ്ടാകുമെന്നുമാണ് വിശ്വാസം. ഇങ്ങനെ പതിനൊന്ന് ചൊവ്വാഴ്ച എന്നുള്ളത് മാസത്തിൽ ഒന്നെന്ന പ്രകാരത്തിലും ചെയ്യാം.
Post Your Comments