KeralaLatest NewsNews

ഭർത്താവിന്റെ അവിഹിതം ചോദ്യം ചെയ്ത യുവതി ആത്മഹത്യ ചെയ്ത നിലയിൽ: ഭർത്താവ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

പാലക്കാട്: പാലക്കാട് യുവതി ഭർതൃ വീട്ടിൽ തിപ്പൊള്ളലേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അറസ്റ്റിൽ. കിഴക്കഞ്ചേരിയിൽ ശ്രുതി എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവായ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ശ്രുതിയെ ഭർത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്നാരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു.

Read Also: ഇന്ത്യയില്‍ നിന്ന് യുഎഇലേക്കുള്ള വിമാന സര്‍വ്വീസ്: നിർണായക തീരുമാനവുമായി ഇത്തിഹാദ് എയര്‍വേസ്

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ചുള്ള തർക്കങ്ങളാണ് ശ്രുതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

ശ്രീജിത്തിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ശ്രുതിയെ ശ്രീജിത്ത് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നുമാണ് മാതാപിതാക്കൾ വ്യക്തമാക്കുന്നത്. ഭർതൃവീട്ടുകാരിൽ നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നുവെന്നും ജാതിപറഞ്ഞ് ശ്രുതിയെ നിരന്തരം ഇവർ അധിക്ഷേപിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

Read Also: കേരളത്തിന് അഭിമാനിക്കാം: അമേരിക്കയിലെ പ്രമുഖ നഗരത്തിന്റെ പോലീസ് മേധാവിയായി മലയാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button