ദുബായ്: യുവാക്കളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ പുതിയ സംവിധാനവും ബിസിനസ് ലീഡര്‍ഷിപ് അക്കാദമിയും അടക്കമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്ബത്തികകാര്യ മന്ത്രാലയത്തിലാണ് പദ്ധതികളുടെ പ്രഖ്യാപനം നടന്നത്.
‘രാജ്യത്തെ ബിസിനസ് രംഗത്ത് യുവാക്കളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ‘സ്കില്‍ അപ്’ എന്ന പേരിലാണ് അക്കാദമി സ്ഥാപിക്കുക. ‘സ്കെയില്‍ അപ്’ എന്ന പ്ലാറ്റ്ഫോമാണ് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കാനായി രൂപപ്പെടുത്തുന്നത്. ‘ഗ്രോ ഇന്‍ യു.എ.ഇ’ എന്ന പേരില്‍ നിക്ഷേപ നയങ്ങളും അവസരങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന സംയോജിത സംവിധാനവും ആരംഭിക്കും. യുവാക്കളെയും പ്രഗത്ഭരായ പ്രതിഭകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ വ്യക്തമായ ദേശീയ അജണ്ട രൂപപ്പെടുത്തി’- ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. പുതിയ വിപണികളില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബ ബിസിനസുകള്‍ക്കുള്ള സഹായ പദ്ധതിയും അന്താരാഷ്ട്ര സര്‍വകലാശാലകളുമായി ചേര്‍ന്ന് സാമ്പത്തിക ശാസ്ത്ര ഗവേഷണ സ്ഥാപനം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: 50 കോടി ചെലവില്‍ അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍
‘യു.എ.ഇയിലെ പുതിയ സാമ്പത്തിക അവസരങ്ങള്‍ അടിസ്ഥാനമാക്കി ആഗോള നിക്ഷേപ സമ്മേളനവും പദ്ധതിയുടെ ഭാഗമായി നടക്കും. അടുത്ത വര്‍ഷം മാര്‍ച്ച് 22നാണ് ഇത് സംഘടിപ്പിക്കുക. രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോവുകയാണ്. എല്ലാ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും അടുത്ത 50 വര്‍ഷത്തേക്കുള്ള മുന്നേറ്റത്തിന്റെ പാതയിലാണ്’- ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
Post Your Comments