അനവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഓട്‌സില്‍ കാല്‍സ്യവും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. അതും കൂടാതെ വിറ്റാമിന്‍ ഡി, എ തുടങ്ങിയ പോഷകങ്ങളാലും സമ്പന്നമാണ്. ഓട്സിനെ വെള്ളത്തില്‍ കുതിര്‍ത്ത് നല്ലവണ്ണം അരച്ചതിനുശേഷം അരിച്ചെടുത്താണ് പാല്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനത്തെ തന്നെ സഹായിച്ച് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുന്നു.
ഓട്‌സ് കഴിക്കുന്നതിലും ഫലപ്രദമാണ് ദിവസേന ഓട്‌സ് പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഓട്‌സ് പാല്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും അസ്ഥികളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും . എല്ലിന്റെ വളര്‍ച്ചയ്ക്കും ഹൃദയാരോഗ്യത്തിനും ഫലപ്രദമായ ഈ പാല്‍ ലാക്ടോസ്, ഗ്ലൂറ്റന്‍ എന്നിവയില്‍ നിന്നും മുക്തവുമാണ്.
Post Your Comments