
കൊല്ലം : അയല്‍വാസികളായ യുവാവിനേയും യുവതിയേും ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിന്‍സ്, സ്വപ്ന എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments