വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രമുഖ നഗരത്തിന്റെ പോലീസ് മേധാവിയായി മലയാളി. കോട്ടയം മാന്നാനം സ്വദേശിയായ മൈക്കിള്‍ കുരുവിളയാണ് മലയാളികള്‍ക്ക് അഭിമാനമായി മാറിയിരിക്കുന്നത്. ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവിയായാണ് ഇന്ത്യന്‍ വംശജനായ മൈക്കിള്‍ കുരുവിള നിയമിക്കപ്പെട്ടത്.
Also Read: സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണം വര്‍ധിക്കുന്നു: ഏറ്റവും കൂടുതല്‍ കേസുകള്‍ ഈ ജില്ലയില്‍
ബ്രൂക്ക്ഫീല്‍ഡ് പോലീസിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന നേട്ടമാണ് 37കാരനായ മൈക്കിളിനെ തേടിയെത്തിയിരിക്കുന്നത്. ആക്ടിംഗ് പോലീസ് മേധാവിയായ എഡ്വേര്‍ഡ് പെട്രാക്കിന്റെ ശുപാര്‍ശ പ്രകാരം ബ്രൂക്ക്ഫീല്‍ഡ് അധികൃതര്‍ മൈക്കിള്‍ കുരുവിളയുടെ പേര് അംഗീകരിക്കുകയായിരുന്നു. അടുത്ത മാസം 12നാണ് മൈക്കിള്‍ കുരുവിള സ്ഥാനം ഏറ്റെടുക്കുക.
നിലവില്‍ ബ്രൂക്ക്ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് മേധാവിയായ മൈക്കിള്‍ 2006ലാണ് ബ്രൂക്ക്ഫീല്‍ഡ് പോലീസില്‍ നിയമിതനായത്. അന്ന് ബ്രൂക്ക്ഫീല്‍ഡ് പോലീസില്‍ നിയമിതനായ ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. കോട്ടയം മാന്നാനം പറപ്പള്ളില്‍ചിറ കുടുംബാംഗം ജോണ്‍ കുരുവിളയുടേയും സെലീനയുടേയും മകനാണ് മൈക്കിള്‍ കുരുവിള. മൈക്കിളിന്റെ ഭാര്യ സിബിള്‍ യുഎസില്‍ സാമൂഹ്യ പ്രവര്‍ത്തകയാണ്.
Post Your Comments