NewsDevotional

ഭസ്മം തൊടുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം

പാപങ്ങളെ ഭസ്മീകരിക്കുന്നതെന്നാണ് ഭസ്മം എന്ന വാക്കിനർഥം. രാവിലെയും വൈകിട്ടും ഭസ്മം തൊട്ട് പ്രാർഥിക്കുന്നവർ നിരവധി പേരുണ്ട്. ഭസിതം,വിഭൂതി,രക്ഷ എന്നും ഭസ്മത്തിന് പേരുകളുണ്ട്.

ഭസ്മധാരണരീതി :

രാവിലെ നനച്ചും വൈകിട്ട് നനക്കാതെയും ആണ് ഭസ്മധാരണരീതി. നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തിൽ അമിതമായുണ്ടാകുന്ന ഈർപ്പത്തെ വലിച്ചെടുത്ത് നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്ന ഗുണവിശേഷമാണ് ഇങ്ങനെ ധരിക്കാൻ കാരണം.

എത്ര അശുദ്ധിയിലും ശരീരത്തെ ശുദ്ധമാക്കാനുള്ള ശക്തി ഭസ്മത്തിനുണ്ട്. കുളിച്ച് ഇൌറനായി വന്ന് ഒരുനുള്ള് ഭസ്മം തൊട്ട് പ്രാർഥിക്കുന്നതിൻറെ പുണ്യം വേറെയാണ്.

ശിവപുരാണത്തിൽ “ഭസ്മമാഹാത്മ്യം” എന്നൊരു അധ്യായം തന്നെയുണ്ട്‌. കൂടാതെ ദേവി ഭാഗവതത്തിൽ പതിനൊന്നാം സ്ക്ന്ധത്തിൽ ഒൻപത്, പത്ത്, പതിനൊന്ന് എന്നീ അധ്യായങ്ങൾ യഥാക്രമം ഭസ്മധാരണ വിധി, ഭസ്മനിർമ്മാണ വിധി, ഭസ്മത്രിവിധത്വം എന്നിവ പ്രതിപാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button