Life Style

കണ്ണിന്റെ ആരോഗ്യത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

 

ജോലിസ്ഥലത്ത് ആണെങ്കിലും കുറെ നേരം കമ്പ്യൂട്ടറും ഫോണുമെല്ലാം നോക്കിയിരിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലേ? ഇടയ്ക്കിടയ്ക്ക് കണ്ണ് തടവുകയും മറ്റൊന്നിലേയ്ക്കും ശ്രദ്ധ നല്‍കാതെ മാറിയിരിക്കുകയുമൊക്കെ ചെയ്യുന്നത് കൊണ്ടൊന്നും കാര്യമില്ല. മികച്ച നേത്ര പരിപാലനത്തിനായി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ചില വ്യായാമങ്ങളുണ്ട്. അവയില്‍ ചിലത് പരിശീലിച്ചാല്‍ എളുപ്പത്തില്‍ തന്നെ നിങ്ങളുടെ കണ്ണുകളെ എല്ലായ്‌പ്പോഴും ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ സാധിക്കും.

ഈ കാലത്ത് കൂടുതല്‍ ആളുകളും അവരുടെ കമ്പ്യൂട്ടര്‍, ടാബ്ലെറ്റുകള്‍, ടിവി അല്ലെങ്കില്‍ ഫോണ്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നവരാണ്. ഇത് കണ്ണുകളുടെ പേശികളില്‍ അമിതമായ സമ്മര്‍ദ്ദത്തിന് കാരണമാകുകയും കണ്ണുകളുടെ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്യുന്നുണ്ട് എന്ന വസ്തുത നമ്മളില്‍ പലരും തിരിച്ചറിയുന്നില്ല.

കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് നാഷണല്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ക്ലിനിക്കല്‍ ഡയറക്ടര്‍ എമിലി ച്യൂ പറയുന്നു. ബീറ്റാ കരോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാനും നേത്രരോഗങ്ങള്‍ അകറ്റാനും സഹായിക്കും.

ഇടയ്ക്കിടെ കണ്ണുകള്‍ അല്‍പനേരം അടയ്ക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കണ്ണുകളിലെ വേദന ഒഴിവാക്കാന്‍ ഇത് സഹായിക്കും

ദിവസവും കണ്ണിന് മുകളില്‍ ഐസ് ക്യൂബ് വയ്ക്കുന്നത് കണ്ണിന് കുളിര്‍മ്മ കിട്ടുന്നതിന് സഹായകമാണ്. കമ്പ്യൂട്ടറിന് മുന്നില്‍ അധികനേരം ഇരിക്കുന്നവര്‍ ഐസ് ക്യൂബ് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.

ദിവസവും കണ്ണിന് മുകളില്‍ ചെറിയ കഷ്ണം വെള്ളരിക്ക വയ്ക്കുന്നത് കണ്ണിന് കുളിര്‍മ കിട്ടാന്‍ സഹായിക്കും.കണ്ണിന് മുകളില്‍ രണ്ട് കൈകള്‍ വച്ച് അല്‍പ നേരം അടച്ച് വയ്ക്കുന്നത് കണ്ണുകള്‍ക്ക് റിലാക്സേഷന്‍ ലഭിക്കാന്‍ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button