കൊച്ചി: പത്തുവര്‍ഷം മുമ്പ് വർക്കലയിൽ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച പെൺകുട്ടി ഇന്ന് അതേ സ്ഥലം ഉൾക്കൊള്ളുന്ന വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ ആനി ശിവ എന്ന പൊലീസ് ഓഫീസറുടെ അനുഭവ കഥ എല്ലാവർക്കും പ്രചോദനം നൽകുന്നതാണെന്ന് വ്യക്തമാക്കി ആനി ശിവയ്ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് നടൻ ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിനോട് വിയോജിച്ച് അറിയിച്ച് ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സംവിധായകൻ ജിയോ ബേബി.
സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്‌നങ്ങളിലൂടെയാണ് സാധ്യമാവുക എന്ന ഉണ്ണിയുടെ പോസ്റ്റിനെതിരെയാണ് ജിയോ ബേബി പ്രതികരിച്ചിരിക്കുന്നത്. ഇത് മോശം പോസ്റ്റാണ് എന്നാണ് ജിയോ ബേബി കമന്റ് ചെയ്തിരിക്കുന്നത്. ‘പ്രിയപ്പെട്ട ഉണ്ണി.. ഇത് മോശം പോസ്റ്റാണ്’, എന്നാണ് ജിയോ ബേബിയുടെ കമന്റ്. ഫെമിനിസ്റ്റുകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ഉണ്ണിയുടെ പോസ്റ്റ് എന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.
കമന്റിന് പിന്നാലെ ജിയോ ബേബിയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി കമന്റുകള്‍ വന്നിരുന്നു. എന്താണ് ഈ പോസ്റ്റില്‍ മോശമെന്നാണ് ചിലരുടെ ചോദ്യം. എന്നാൽ ജിയോ ബേബി കമന്റുകള്‍ക്ക് മറുപടി നൽകിയിട്ടില്ല. അതേസമയം, നടി നേഹ സക്‌സേന ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു ലവ് റിയാക്ഷൻ ആണ് കമന്റ് ആയി ഇട്ടിരിക്കുന്നത്. ആക്ടിവിസ്റ്റുകൾ ആയ നിരവധി പേർ ഉണ്ണിക്കെതിരെ രംഗത്തെത്തി.
അതേസമയം, ആനി ശിവയെ അഭിനന്ദിക്കുന്ന കൂട്ടത്തിൽ ‘വലിയ പൊട്ട്’ എന്ന ഉണ്ണിയുടെ പരാമർശം നടി പാർവതി തിരുവോത്തിനെ ഉദ്ദേശിച്ചല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏതായാലും ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സ് നിറയെ പാർവതിയുടെ ചിത്രമാണ്.
Post Your Comments