തിരുവനന്തപുരം: രാമനാട്ടുകര സ്വർണകവർച്ച കേസിൽ പ്രതികരിച്ച് സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്. സ്വര്‍ണക്കടത്ത് സംഘങ്ങളുമായി പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെന്നും ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളവരെ പാര്‍ട്ടി അംഗീകരിക്കില്ലെന്നും എ.വിജയരാഘവന് പറഞ്ഞു . ‘ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തു. വ്യക്തിപരമായി പറ്റുന്ന പിഴവുകള്‍ സംരക്ഷിക്കുന്ന നിലപാടല്ല സി.പി.എമ്മിന്റേത്. അതേ നിലപാട് തന്നെയാണ് സ്വര്‍ണക്കടത്തിലും സ്വീകരിക്കുക. സ്ത്രീപക്ഷ കേരളമെന്ന സി.പി.എം ക്യാമ്പയ്നിൽ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും അംഗങ്ങളും ഏറ്റെടുക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർ നാടിന്റെ ശാപം: വിമർശനവുമായി ജിതിൻ ജേക്കബ്
‘സി.പി.എമ്മിനെതിരായ പ്രചാരണങ്ങള്‍ വിശ്വസിക്കുന്ന നിഷ്കളങ്കരായ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരുണ്ട്. അവര്‍ പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങളെ ഏറ്റുപിടിക്കുകയാണ് ‘- വിജയരാഘവന് പറഞ്ഞു. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ വനിത നേതാവിനെതിരായി നടന്ന ആക്രമണത്തെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു വിശദീകരണം.
Post Your Comments