തിരുവനന്തപുരം : എം.സി. ജോസഫൈന്‍ സമ്മര്‍ദത്തിന്റെ പുറത്ത് അത്തരത്തിൽ പ്രതികരിച്ചതാകാമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. എങ്കിലും ഒരു തരത്തിലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട ശ്രദ്ധ, മാനുഷികത ഇതെല്ലാം അറിയാവുന്ന ആളാണ് ജോസഫൈന്‍. പ്രത്യേക സാഹചര്യത്തില്‍, എന്തൊക്കെയോ സമ്മര്‍ദ്ദത്തിന്റെ മൂലം ഇത്തരത്തില്‍ പ്രതികരിച്ചു എന്നത് യാഥാര്‍ഥ്യമാണ്. അത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അത് മനസിലാക്കിയാണ് ജോസഫൈന്‍ തന്നെ ഖേദം പ്രകടിപ്പിച്ചത്. സി.പി.എം. സെക്രട്ടറിയേറ്റ് യോഗത്തില്‍ ജോസഫൈന്‍ ന്യായീകരിക്കുകയല്ല ചെയ്തത്. വാക്കുകള്‍ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പ്രശ്‌നമാകുന്ന തരത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അവര്‍ പറഞ്ഞു. വളരെ വലിയ ജനാധിപത്യ മാതൃകയാണ് ഇത്. തെറ്റുണ്ടായാല്‍ എങ്ങനെ തിരുത്തണം എന്നതിന്റെ നല്ലൊരു പാഠമാണ് സി.പി.എം സമൂഹത്തിന് നല്‍കിയിരിക്കുന്നത്. സ്വന്തം സ്ഥാനം ത്യജിച്ചുകൊണ്ട് ജോസഫൈനും നല്ലൊരു മാതൃകയാണ് കാണിച്ചിരിക്കുന്നത്’-എം.എ. ബേബി പറഞ്ഞു.
Read Also : കോവിഡ് മൂന്നാം തരംഗം : ഐ.സി.എം.ആര്‍ പഠന റിപ്പോർട്ട് പുറത്ത്
സംസാരിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കുകള്‍ , ഭാവം തുടങ്ങിയവ സംബന്ധിച്ച് പൊതുസമൂഹത്തിനുള്ള വലിയൊരു പാഠമായി കൂടെ ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ പെരുമാറണം എന്ന കാര്യത്തിലുള്ള ഒരു ഉപദേശം കൂടിയാണ് ഈ സംഭവവികാസവും അതിലുണ്ടായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments