ഹൈദരാബാദ് : തെലുങ്കാന, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മാവോയിസ്റ്റുകളില്‍ അനേകം പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് വിവരം. മാവോയിസ്റ്റുകള്‍ ഇപ്പോള്‍ കനത്ത പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണെന്ന് നക്‌സല്‍ വിരുദ്ധ രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
ഇതിനകം അനേകം മാവോയിസ്റ് നേതാക്കള്‍ കോവിഡ് രണ്ടാം തരംഗത്തില്‍ രോഗാബാധിതരായി മരണപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ തെലുങ്കാന മാവോയിസ്റ്റുകളുടെ സെക്രട്ടറി യാപാ നാരായണന്‍ എന്ന ഹരിബുഷനും പാര്‍ട്ടി നേതാവ് സിദ്ധ ബോയ്‌ന സര്‍ക്കാര എന്ന ഭരതക്കയും മരണപ്പെട്ടിരുന്നു. എട്ട് മാവോയിസ്റ്റ് നേതാക്കളെങ്കിലും കോവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്.
Post Your Comments