ജെറുസലേം: കോവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയ സാഹചര്യത്തിൽ, പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദേശവുമായി ഇസ്രയേല്‍. കോവിഡ് വ്യാപനത്തിൽ ഉണ്ടായ കുറവിനെ തുടർന്ന് പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിയമം ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇസ്രയേല്‍ പിന്‍വലിച്ചത്.
എന്നാല്‍ രാജ്യത്ത് വീണ്ടും പ്രതിസന്ധി തലപൊക്കിയ സാഹചര്യത്തിലാണ് അധികൃതര്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഭീകരമാണെന്നും അതിനാൽ രാജ്യത്ത് വെള്ളിയാഴ്ച ഉച്ചമുതല്‍ മാസ്ക് നിര്‍ബന്ധമാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments