കണ്ണൂർ: കണ്ണൂരിലെ സിപിഎം സൈബർ പോരാളിയും ക്വട്ടേഷൻ നേതാവുമായ അർജുൻ ആയങ്കി നാല് വർഷത്തിനിടെ നടത്തിയത് കോടികളുടെ പിടിച്ചുപറി. കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് കസ്റ്റംസ് തിരയുന്ന അർജ്ജുൻ ആയങ്കി. അഴീക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജ്ജുനെ സംഘടന ഔദ്യോഗികമായി മാറ്റിയെന്നാണ് റിപോർട്ടുകൾ എന്നാൽ പാർട്ടിയെ മറയാക്കി തന്നെയാണ് ഇയാളുടെ പ്രവർത്തനങ്ങൾ.
കഴിഞ്ഞ ദിവസം ഇയാളുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ണൂർ സിപിഎം ജില്ലാസെക്രട്ടറി എംവി ജയരാജൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവരെല്ലാമുള്ള സിപിഎം വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് കേസ് വന്ന
ശേഷമാണ് ഇയാളെ പുറത്താക്കിയതെന്ന ആരോപണവും ഉണ്ട്.
കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുന്റെ പ്രായം 25 വയസാണ്. പഠിച്ചത് പ്ലസ്ടുവരെ. നിരവധി ക്രിമിനൽ കേസുകളിൽ ഇതിനോടകം ഇയാൾ പ്രതിയാണ്.
read also: വാർത്തകൾ രസകരമായി വീക്ഷിക്കുന്നു, 3 കൊല്ലമായി താൻ സിപിഎമ്മിലോ ഡിവൈഎഫ്‌ഐയിലോ ഇല്ല: അർജുൻ ആയങ്കി
സ്വർണ്ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് സ്വർണ്ണം തട്ടുന്ന ക്വട്ടേഷൻ സംഘത്തിനൊപ്പം അർജുൻ ചേർന്നിട്ട് നാല് വർഷം പിന്നിട്ടു. ഇതുവരെ നടത്തിയത് കോടികളുടെ പിടിച്ചുപറിയെന്നാണ് വിവരം. കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ റമീസ് എന്നു പേരായ ഗൾഫിലെ കൂട്ടാളിയുമായി അർജ്ജുൻ 35 ദിവസം മുൻപ് പദ്ധതിയിട്ടു. പക്ഷെ സ്വർണ്ണം കൊണ്ടുവരാൻ ചുമതലപ്പെടുത്തിയ ആൾ, നാട്ടിലേക്ക് വരാതെ ആ സ്വർണ്ണവുമായി മുങ്ങി.
അയാളുടെ വാട്സാപ്പിലേക്ക് അർജ്ജുൻ അയച്ച ഭീഷണി സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബാലസംഘത്തിലും എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ഉണ്ടായിരുന്ന അർജ്ജുൻ, സംഘടനയ്ക്ക് പുറത്താക്കുന്നത് കഴിഞ്ഞ വർഷമാണ്. പക്ഷെ ഇപ്പോഴും സിപിഎമ്മിന് വേണ്ടിയുള്ള സൈബർ പ്രചാരണങ്ങളിൽ ഇയാൾ സജീവമാണ്.
Post Your Comments