KeralaLatest NewsNews

‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല, എന്റെ മകനെ നന്നായി നോക്കണെ’: ആര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല

കൊല്ലം : കാമുകന്റെ കൂടെ പോകാൻ പിഞ്ചു കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി. ഈ സംഭവത്തിൽ അറസ്റ്റിലായ കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് രേഷ്മയുടെ ഭര്‍തൃ സഹോദരന്റെ ഭാര്യ ആര്യ, ബന്ധു ഗ്രീഷ്മ എന്നിവരാണ് ജീവനൊടുക്കിയത്.

ഇരുവരെയും കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആര്യയുടെ ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചു. കേസില്‍ അറസ്റ്റിലായ പിഞ്ചുകുഞ്ഞിന്റെ അമ്മ രേഷ്മയ്‌ക്കെതിരെ കത്തില്‍ പരാമര്‍ശമുണ്ട്. പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പിടികൂടുന്നത് സഹിക്കാനാവില്ലെന്ന് കത്തില്‍ ആര്യ സൂചിപ്പിച്ചു.

read also: ചൈനയുടെ വാക്‌സിന്‍ സ്വീകരിച്ച രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചു : തകര്‍ന്നടിഞ്ഞ് രാജ്യങ്ങള്‍

”രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് കരുതിയത്. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ക്ഷമിക്കണം. തന്റെ മകനെ നന്നായി നോക്കണമെന്നും” കത്തില്‍ ആര്യ കുറിക്കുന്നു.

രേഷ്മ ഉപയോഗിച്ചിരുന്നത് ഭര്‍തൃ സഹോദര ഭാര്യയുടെ പേരിലുള്ള സിം കാര്‍ഡായിരുന്നു. കേസിന്റെ അന്വേഷണത്തിനായി പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button