Life Style

കൊവിഡ് ബാധിച്ചവര്‍ക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കാം

1. ദിവസവും ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തണം. കാരണം ക്ഷീണം അകറ്റാനും ഉദരാരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും പ്രോട്ടീന്‍ സഹായിക്കും. പയര്‍ വര്‍ഗങ്ങള്‍, സൂപ്പ്, പാലും പാലുത്പ്പന്നങ്ങളായ പാല്‍ക്കട്ടി, പനീര്‍, തൈര്, സോയാചങ്ക്സ് എന്നിവ ഉള്‍പ്പെടുത്തുക.

2. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് കാലറി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഗോതമമ്പ്, ചോളം, നട്‌സ്, ഡ്രൈഫ്രൂട്ട്‌സുകളായ ബദാം, വാള്‍നട്ട്, ഈന്തപ്പഴം തുടങ്ങിയവ ഇട നേരത്ത് ലഘുഭക്ഷണമായി കഴിക്കുക.

3. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ രോഗം പെട്ടെന്ന് ഭേദമാകാന്‍ നല്ലതാണ്. ഓറഞ്ച്, മാങ്ങ, പൈനാപ്പിള്‍, പേരയ്ക്ക, വെണ്ണപ്പഴം, കിവി ഇവയിലെല്ലാം പ്രോട്ടീനും അതോടൊപ്പം വൈറ്റമിന്‍ സി യും ധാരാളമുണ്ട്.

4. പഴവര്‍ഗങ്ങള്‍ പരമാവധി കഴിക്കുക. ഓറഞ്ച്, പേരയ്ക്ക, മുന്തിരി എന്നിവ ധാരാളം കഴിക്കുക. ക്ഷീണം കുറയ്ക്കാന്‍ മാത്രമല്ല ഉദരപ്രശ്‌നങ്ങള്‍ അകറ്റാനും പഴങ്ങള്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button