രാത്രി കിടക്കാൻ നേരത്ത് രാവിലെ നേരത്തെ എഴുന്നേൽക്കണം എന്ന കരുതി കിടക്കുന്നവരാകും നമ്മൾ. എന്നാൽ രാവിലെ ആയാലോ മടി കാരണം തിരിഞ്ഞ് കിടക്കും. നേരത്തെ എഴുന്നേൽക്കണമെന്ന് ആഗ്രഹമുള്ളവർക്ക് ചില ടിപ്‌സുകൾ പറഞ്ഞു തരാം. ഒന്ന് പരീക്ഷിച്ച് നോക്കൂ…
മൊബൈൽ ഫോണിൽ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. വലിയ ശബ്ദമുയര്‍ത്തുന്ന അലാറം, കിടക്കുന്നതിന് വളരെ അകലെയായി സ്ഥാപിക്കുക. രണ്ടുമിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറം സെറ്റ് ചെയ്യുക. കിടക്കയിൽ നിന്നും എഴുന്നേറ്റ് പോയി അലാറം ഓഫ് ചെയ്യുക അല്ലാതെ മറ്റൊരു വഴി ഇല്ല. അങ്ങനെ രണ്ട് മൂന്ന് തവണ ആവർത്തിക്കുമ്പോൾ ഉറക്കം പോകും.
എഴുന്നേറ്റാലുടന്‍ ഒരു കോഫിയും കുടിച്ച് കുറച്ചുനേരം ചടഞ്ഞുകൂടിയിരിക്കുന്നത് തീരെ ശരിയല്ല. വേണമെങ്കില്‍ ആദ്യം ഒരു പുസ്തകം വായിക്കാം. ബൈബിള്‍ പോലുള്ള മതഗ്രന്ഥമാകാം. എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുകയും ശുദ്ധജലത്തില്‍ മുഖം കഴുകുകയും ചെയ്യുക. നേരത്തേ കിടക്കാന്‍ ശ്രമിക്കുക. ഡയറ്റിലും വ്യായാമത്തിലും പരമാവധി ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കണം. എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. 21 ദിവസം അതിനുവേണ്ടി ശ്രമിച്ചാല്‍ അതൊരു ശീലമാകുകയും പിന്നീടെന്നും നമ്മള്‍ പോലുമറിയാതെ ആ സമയത്ത് ഉണരാന്‍ കഴിയുകയും ചെയ്യും.
Post Your Comments