കൊടുംചൂടിൽ ദിനംപ്രതി വാഹനങ്ങളിൽ ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുന്നത് അപകടകരമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണ്ടെത്തൽ. ഇന്ധന ടാങ്കിന്റെ 20 ശതമാനം സ്ഥലം ഒഴിവാക്കി മാത്രമേ പെട്രോൾ നിറയ്ക്കാവൂ എന്നാണ് നിർദേശം.വെയിലിന് കടുപ്പം കൂടുന്ന ഉച്ചയ്ക്ക് 12മണിക്കും മൂന്നുമണിക്കും ഇടയിൽ ഡ്രൈവിങ്ങിൽ പ്രത്യേകം ശ്രദ്ധിക്കണം.
വാഹനങ്ങൾ മണിക്കൂറുകളോളം വെയിലത്ത് നിർത്തിയിട്ട ശേഷം ഡ്രൈവ് ചെയ്യുമ്പോഴും സൂക്ഷിക്കണം. റോഡും ടയറും തമ്മിൽ ഘർഷണമുണ്ടായി അപകടം സംഭവിക്കാൻ സാധ്യത കൂടുതലായതിനാൽ അമിത വേഗത പാടില്ലെന്നും മുന്നറിയിപ്പുണ്ട്. ചെന്നൈ, ഡൽഹി തുടങ്ങി നിരവധി സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് തനിയെ തീപിടിച്ച് അപകടങ്ങളുണ്ടായതായി വാർത്തകൾ വന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെട്രോൾ വാഹനങ്ങൾക്ക് മാത്രമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Read Also: മൈനിംഗ് ലൈസൻസിന് ഇനി ഓൺലൈൻ അപേക്ഷകൾ
Post Your Comments