KeralaLatest NewsNewsIndia

ഹൈക്കമാൻഡ് തീരുമാനങ്ങളിൽ അതൃപ്തി : ഉമ്മൻ ചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി : കേരളത്തിൽ ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

Read Also : ഇന്ന് മുതൽ സ്വകാര്യ ബസ് സർവീസ് നിയന്ത്രണങ്ങളിൽ ഇളവ്

ഗ്രൂപ്പിന് അതീതമായി എടുത്ത തീരുമാനങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കാത്തതിലെ അതൃപ്തി ഉമ്മൻചാണ്ടി രാഹുലിനെ അറിയിക്കുമെന്നാണ് സൂചന. കെപിസിസി പുനസംഘടനയിലടക്കം നേതാക്കന്മാർ തഴയപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടേക്കും.

അതേസമയം രമേശ് ചെന്നിത്തല കേന്ദ്രനേതൃത്വത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിൽ വൈകാതെ പുനരാലോചന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധി ഉമ്മൻചാണ്ടിയോട് ദില്ലിക്ക് എത്താനായി ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button