വെംബ്ലി: യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ലൈനപ്പായി. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ വെയിൽസും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഡെന്മാർക്കും തമ്മിലാണ് ആദ്യ പ്രീ ക്വാർട്ടർ മത്സരം. 2016ലെ സെമി ഫൈനൽ നേട്ടം ആവർത്തിക്കാൻ വെയിൽസ് ഇറങ്ങുമ്പോൾ 1992ലെ അവിശ്വനീയ യൂറോ കപ്പ് നേട്ടത്തിന്റെ ഓർമയും നെഞ്ചിലേറ്റിയാണ് ഡെന്മാർക്ക് ഇറങ്ങുക.
ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ നെതർലൻഡ്സ് ഗ്രൂപ്പ് ഡിയിൽ നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായി അവസാന പതിനാറിൽ എത്തിയ ചെക്ക് റിപ്പബ്ലിക്കും തമ്മിലാണ് രണ്ടാം മത്സരം. ഈ മത്സരത്തിലെ വിജയികൾ വെയിൽസ്, ഡെൻമാർക്ക് മത്സര വിജയികളെ നേരിടും.
കളിച്ച മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് നെതർലൻഡ്സ് പ്രീ ക്വാർട്ടറിൽ കടന്നത്. എന്നാൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടറിൽ എത്തിയതെങ്കിലും മികച്ച പ്രകടനം തന്നെയാണ് ചെക്കും പുറത്തെടുത്തത്. 2004 ലെ സെമി ഫൈനൽ നേട്ടം പോലൊരു പ്രകടനമാണ് ചെക് റിപ്പബ്ലിക് ലക്ഷ്യം വെക്കുന്നത്.
പ്രീ ക്വാർട്ടറിൽ ക്ലാസിക് മത്സരം അടക്കം മികച്ച എട്ട് മത്സരങ്ങളാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. ഗ്രൂപ്പ് ബിയിലെ ജേതാക്കളായ ബെൽജിയവും ഗ്രൂപ്പ് എഫിലെ മൂന്നാം സ്ഥാനക്കാരായ പോർച്ചുഗലും തമ്മിലാണ് ക്ലാസ്സിക് പോരാട്ടം. മറ്റൊരു മത്സരത്തിൽ ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ജർമ്മനിയുമായാണ് മറ്റൊരു ക്ലാസ്സിക് പോരാട്ടം. ശനിയാഴ്ച മുതലാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത്.
പ്രീ ക്വാർട്ടർ മത്സരങ്ങൾ
ജൂൺ 26, ശനിയാഴ്ച
വെയിൽസ് vs ഡെൻമാർക്ക് (9:30 PM, ആംസ്റ്റർഡാം)
ജൂൺ 27 ഞായർ
ഇറ്റലി vs ഓസ്ട്രിയ (12:30 AM, ലണ്ടൻ)
നെതർലാൻഡ്‌സ് vs ചെക് റിപ്പബ്ലിക് (9:30 PM, ബുഡാപെസ്റ്റ്)
ജൂൺ 28, തിങ്കൾ
ബെൽജിയം vs പോർച്ചുഗൽ (12:30 AM, സെവില്ലെ)
ക്രൊയേഷ്യ vs സ്പെയിൻ (9:30 PM, കോപ്പൻഹേഗൻ)
ജൂൺ 29, ചൊവ്വാഴ്ച
ഫ്രാൻസ് vs സ്വിറ്റ്സർലൻഡ് (12:30 AM, ബുച്ചാറസ്റ്റ്)
ഇംഗ്ലണ്ട് vs ജർമ്മനി (12:30 AM, ഗ്ലാസ്ഗോ)
Read Also:- രാവിലെ വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്!
ജൂൺ 30, ബുധൻ
സ്വീഡൻ vs ഉക്രൈൻ (9:30 PM IST, ലണ്ടൻ)
Post Your Comments