വീടിന്റെ ഏറ്റവും പ്രധാനഭാഗം അടുക്കളയാണ്. ഏറ്റവും മനോഹരമായും വൃത്തിയോടെയും സൂക്ഷിക്കേണ്ട ഇടം കൂടിയാണ് അടുക്കള. നല്ല ഇന്റീരിയര്‍ ഡിസൈനിനൊപ്പം സാധനങ്ങള്‍ ക്രമമായി അടുക്കി വയ്ക്കുന്നതിലൂടെ അടുക്കള കൂടുതല്‍ മനോഹരമാക്കാം. അതിനുളള ചില മാര്‍ഗങ്ങളിതാ..
1. പച്ചക്കറി അരിയാന്‍ കിച്ചണ്‍ കൗണ്ടറില്‍ സ്ഥലമില്ലെങ്കില്‍ കൗണ്ടറില്‍ നിരത്തിയിരിക്കുന്ന കുറച്ച് പാത്രങ്ങള്‍ ഷെല്‍ഫില്‍ ആക്കിക്കോളൂ. ഒരു ഫ്രൂട്ട് ബൗള്‍, പച്ചക്കറികള്‍ അരിഞ്ഞ് വയ്ക്കാനുള്ള പാത്രം, ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവ അരിഞ്ഞിടാനുള്ള ചെറിയ ബൗള്‍ ഇത്രയും മതിയാകും കൗണ്ടറില്‍.
2. ഇനി കബോഡുകള്‍ക്ക് പകരം ഡ്രോയറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വേഗത്തില്‍ സാധനങ്ങള്‍ എടുക്കാനും സൂക്ഷിക്കാനും എളുപ്പവും ഇതാണ്. ഡ്രോയേഴ്സ് കൂടുതല്‍ എണ്ണം പിടിപ്പിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.
3. സിങ്കിന് താഴെയുള്ള ഭാഗം ഒരു ചെറിയ കബോര്‍ഡ് അല്ലെങ്കില്‍ പുള്‍ഔട്ടോ വച്ചാല്‍ ആ സ്ഥലം വെറുതേ കളയാതെ ഉപയോഗിക്കാം. ക്ലീനിങ് പ്രൊഡക്ടുകള്‍ ഇവിടെ സൂക്ഷിക്കുകയുമാകാം.
4. ഡിഷ് വാഷര്‍ അധികം ആള്‍ക്കാര്‍ ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ വയ്ക്കുന്നതാണ് നല്ലത്.
5. ലൈറ്റിങ് അടുക്കളയില്‍ വളരെ പ്രധാനമാണ്. നിഴല്‍ വീഴുന്ന തരത്തില്‍ പിന്നില്‍ നിന്നോ തലയ്ക്ക് മുകളിലായിട്ടോ വരുന്ന തരത്തില്‍ ലൈറ്റ് ക്രമീകരിക്കരുത്. പകരം ഭിത്തികളില്‍ ലോംഗ്ബാര്‍ ലൈറ്റുകള്‍ പിടിപ്പിക്കുക.
6. വേസ്റ്റ് ബിന്‍ സിങ്കിനോ ഡിഷ് വാഷിനോ അരികില്‍ വയ്ക്കുക. ഇവിടെ താഴെ ഭാഗത്തായി ഒരു കബോര്‍ഡ് ഉണ്ടാക്കി അതിനുള്ളില്‍ വയ്ക്കുന്നതാണ് നല്ലത്. രണ്ട് ബിന്നുകള്‍ വയ്ക്കാം. ഒന്ന് ഭക്ഷണ അവശിഷ്ടങ്ങള്‍ കളയാന്‍, മറ്റൊന്ന് പ്ലാസ്റ്റിക്, പേപ്പര്‍ വേസ്റ്റുകള്‍ ഇടാനും. ഓരോ തവണയും വേസ്റ്റ് കളഞ്ഞ ശേഷം ബിന്നുകള്‍ കഴുകി വൃത്തിയാക്കാന്‍ മറക്കല്ലേ.
Post Your Comments