ന്യൂഡല്‍ഹി : കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പരീക്ഷ നടത്തുന്നതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു.
കോവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി. പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ചുരുങ്ങിയത് രണ്ടാഴ്ച മുമ്പെങ്കിലും പരീക്ഷ തിയ്യതി പ്രഖ്യാപിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം, ആന്ധ്രാപ്രദേശിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ കാര്യത്തില്‍ കോടതി നാളെ അന്തിമ തീരുമാനമെടുക്കും. പരീക്ഷ റദ്ദാക്കിയ ബോര്‍ഡുകളുടെ മൂല്യനിര്‍ണയ മാനദണ്ഡങ്ങളും കോടതി പരിശോധിക്കും.
Post Your Comments