KeralaLatest NewsNews

കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി കേരളം: ഇതുവരെ വാക്‌സിൻ നൽകിയത് ഒരു കോടിയിലേറെ പേർക്ക്

സംസ്ഥാനത്ത് 26,89,731 പേർക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിനും നൽകിയിട്ടുണ്ട്

തിരുവനന്തപുരം: കോവിഡ് പ്രതിരോധം ശക്തമാക്കി കേരളം. സംസ്ഥാനത്ത് ഇതുവരെ ഒരു കോടിയിലേറെ പേർക്കാണ് വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്. 1,00,69,673 ആദ്യ ഡോസ് വാക്സിൻ നൽകി. ആരോഗ്യന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഏറ്റവും അപകടകാരിയായ വകഭേദം, ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്സിനാണ് ലഭ്യമായത്. ലഭ്യമായ അധിക ഡോസ് വാക്സിൻ പോലും ഉപയോഗപ്പെടുത്തി അതിനേക്കാൾ കൂടുതൽ പേർക്ക് വാക്സിനെടുക്കാൻ നമുക്ക് കഴിഞ്ഞത് നമ്മുടെ അനുഭവ സമ്പത്തായ നഴ്സുമാരുടെ കഴിവ് മൂലമാണ്. മറ്റ് ചില സംസ്ഥാനങ്ങൾ കിട്ടിയ വാക്സിൻ പോലും പാഴാക്കിയപ്പോഴാണ് കേരളത്തിന്റെ പ്രവർത്തനം ദേശീയ ശ്രദ്ധ നേടിയതെന്ന് വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് 26,89,731 പേർക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിനും നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നൽകിയത്. 12,33,315 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ പത്ത് ലക്ഷത്തിലധികം ഡോസ് വാക്സിൻ വീതം നൽകിയിട്ടുണ്ട്.

സ്ത്രീകളാണ് പുരുഷൻമാരേക്കേൾ കൂടുതൽ വാക്സിൻ സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷൻമാരും വാക്സിൻ സ്വീകരിച്ചുവെന്നും ലഭ്യമാകുന്ന മുറയ്ക്ക് ഇനിയും കൂടുതൽ പേർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: അഞ്ചാംപനിയുടെ വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ മൂന്നാം തരംഗത്തില്‍ കുട്ടികളുടെ കാര്യത്തില്‍ പേടിവേണ്ടെന്ന് ഗവേഷകര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button