തീര്‍ത്ഥാടനത്തിനെക്കാളും യാഗങ്ങളെക്കാളും ഇരട്ടി ഫലമാണ് മോഹിനി ഏകാദശി വ്രതം ആചരിക്കുന്നതിലൂടെ ഒരു ഭക്തന് ലഭിക്കുന്നത്. മോഹിനി ഏകാദശി വ്രതം എടുക്കുന്ന വ്യക്തിക്ക് മോക്ഷം നേടാം ഒപ്പം വൈകുണ്ഠത്തില്‍ ഭഗവാൻ വിഷ്ണുവിന്റെ പാദത്തിൽ ചേരാം. ഇതിലൂടെ പുനര്‍ജന്മം, ജീവിതം, മരണം എന്നീ ചക്രത്തില്‍ നിന്നും മുക്തിയും നേടാം.
ദ്വാപരയുഗത്തില്‍ യുധിഷ്ഠിരന്‍ തന്റെ കഷ്ടപ്പാടുകളില്‍ നിന്ന് മോചനം നേടാനായും മോഹിനി ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നു. സീതാ ദേവിയുടെ വിയോഗത്താല്‍ ദുഖിതനായ ശ്രീരാമന്‍ മോഹിനി ഏകാദശി വ്രതമനുഷ്ഠിച്ചിരുന്നുവെന്നും പറയുന്നു.
പാലാഴി മഥനത്തിനിടെ കടഞ്ഞെടുത്ത അമൃത് കവര്‍ന്നെടുത്ത അസുരന്‍മാരുടെ കയ്യിൽ നിന്നും അത് തിരികെ വാങ്ങാനാണ് മഹാവിഷ്ണു സുന്ദരിയായ സ്ത്രീ രൂപത്തിൽ മോഹിനിയായി അവതരിച്ചത്.
Post Your Comments