ബംഗളൂരു: കമിതാക്കള്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍. 19കാരനായ യുവാവും 16കാരിയായ പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം.
സലാദിഹല്ലി ബസവ്രാജ് ബഡിഗെരി എന്ന യുവാവും ഖനാപൂര്‍ ഗ്രാമത്തിലെ പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കല്ലുകൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കമിതാക്കള്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കമിതാക്കളുടെ കൊലപാതകം ദുരഭിമാനക്കൊലയാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും കല്‍കേരി പോലീസ് അറിയിച്ചു.
Post Your Comments