ഇസ്ലാമാബാദ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യിപ്പിച്ചതായി ആരോപണം. പാക് പഞ്ചാബിലെ ഗുജ്രന്‍വാല പ്രദേശത്താണ് സംഭവം.
പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ച ശേഷം വിവാഹം കഴിച്ചത്. സദ്ദാം എന്ന ആൾക്കെതിരെയാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി. മൂന്ന് ഭാര്യമാരും അതില്‍ നാല് കുട്ടികളുമുള്ളയാളാണ് സദ്ദാം എന്നും തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ പെൺകുട്ടിയെ കൊണ്ട് പോയതെന്നും വീട്ടുകാർ പറയുന്നു.
തന്റെ അഞ്ചാമത്തെ മകളെപ്പോലെ പെൺകുട്ടിയെ നോക്കിക്കോളാമെന്നായിരുന്നു സദ്ദാം പറഞ്ഞിരുന്നതെന്നും പെൺകുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി.
Post Your Comments