ദില്ലി: സ്കോഡ വാഹന നിർമാതാക്കളുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് റാപ്പിഡ്. പ്രതിമാസം മികച്ച വിൽപ്പന വാഹനത്തിന് ലഭിക്കുന്നുണ്ടെന്ന് സ്കോഡ അറിയിച്ചു. റാപ്പിഡിന്റെ ഇന്ത്യയിലെ സാധ്യതകൾക്ക് വ്യക്തത കുറവാണ്. സ്കോഡ ഓട്ടോ ഡയറക്ടർ സാക് ഹോളിസ് പോലും തന്റെ ട്വിറ്ററിൽ പ്രസ്താവിച്ചത് റാപ്പിഡിന്റെ നിർമ്മാണ തീയതി അവസാനിക്കുന്നത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുകയാണ്.
പുതുതലമുറ റാപ്പിഡ് ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ സാക്ക് പറഞ്ഞിരുന്നു. പുതിയ MQB A0 (IN) ഫ്ലാറ്റ് ഫോമിനെ അടിസ്ഥാമാക്കി ഒരു വലിയ സെഡാൻ അവതരിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. നിലവിൽ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
Read Also:- യൂറോ കപ്പ്: പ്രീക്വാർട്ടർ പ്രതീക്ഷയിൽ ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്കും ഇന്നിറങ്ങും
നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. വരാനിരിക്കുന്ന സ്കോഡ കുഷാഖിനൊപ്പം വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിൻ ഓപ്ഷനുകൾ ഇത് ഉപയോഗിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Post Your Comments