KeralaLatest NewsNews

മള്‍ട്ടിപ്പിള്‍ മൈലോമ എന്ന രോഗത്തിന് പിന്നാലെ കോവിഡ്: മാതൃഭൂമി ലേഖകന്‍ ടി.ബി. ബാബുക്കുട്ടന്‍ അന്തരിച്ചു

ഒരു മാസമായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ചെറുതോണി: മാതൃഭൂമി ലേഖകന്‍ അന്തരിച്ചു. ഇടുക്കി വെളളക്കയം തോട്ടുമുഖത്ത് ടി.ബി. ബാബുക്കുട്ടന്‍ (47) ആണ് മരണത്തിന് കീഴടങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കോവിഡും പിന്നീട് ന്യുമോണിയയും പിടിപെടുകയായിരുന്നു. ഒരു മാസമായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Read Also:  വിവാഹം സമ്പത്ത് നേടാനുള്ള ഒരു ഉടമ്പടി: എത്രയെത്ര വിസ്മയമാരാണ് രക്തസാക്ഷികളായി മാറുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു

നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ബാബുക്കുട്ടന്‍ ചൊവ്വാഴ്ച്ച രാവിലെ 6.40-ന് മരണമടഞ്ഞു. സംസ്‌കാരം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍. ഭാര്യ ദീപ. മക്കള്‍: നന്ദന, ദീപക്. ഇടുക്കി മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കാന്‍ വാര്‍ത്തകളിലൂടെ ഏറെ പരിശ്രമിച്ച പത്രപ്രവര്‍ത്തകനായിരുന്നു ബാബുക്കുട്ടന്‍. ഇടുക്കി അണക്കെട്ടിനെക്കുറിച്ചും ഇടുക്കിയിലെ കയ്യേറ്റങ്ങളെ പറ്റിയും നിരവധി റിപ്പോര്‍ട്ടുകളഴുതിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button