Latest NewsIndia

വിവാഹശേഷം ലൈംഗിക ബന്ധത്തിനു പറ്റുന്നില്ല, ഡോക്ടർമാർ പറഞ്ഞത് കേട്ട് ഞെട്ടി വരൻ, വധുവിനും വീട്ടുകാർക്കുമെതിരെ കേസ്

സംഭവത്തില്‍ വധു, അവരുടെ മാതാപിതാക്കള്‍, വിവാഹം നടത്തിയ മധ്യസ്ഥന്‍ എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 420 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു.

ലക്‌നൗ: വിവാഹം കഴിഞ്ഞു 2മാസം ആയിട്ടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന്‌ യുവതിയെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കിയ യുവാവിന് അറിയാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന റിപ്പോർട്ട്. വധു ട്രാന്‍ജെന്‍ഡര്‍ ആണെന്ന സത്യം ആണ്‌ ഡോക്ടർമാർ യുവാവിനെ അറിയിച്ചത്.

ഏപ്രില്‍ 28 നായിരുന്നു ഇവരുടെ വിവാഹം. ട്രാന്‍സ്‌ജെന്‍ഡറാണെന്ന കാര്യം മറച്ച്‌ വെച്ച്‌ വിവാഹം കഴിപ്പിച്ചതെന്ന കാര്യം ചൂണ്ടിക്കാട്ടി യുവാവ് അമ്മായി അമ്മയ്‌ക്കെതിരെയും വധുവിനെതിരെയും പരാതി നല്‍കിയിരിക്കുകയാണ്.

വധു ട്രാന്‍ജെന്‍ഡര്‍ ആണെന്ന വിവരം ഇവര്‍ യുവാവിന്‍റെ കുടുംബത്തോട്‌ മറച്ച്‌ വെച്ചുവെന്നാരോപിച്ചാണ്‌ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ വധു, അവരുടെ മാതാപിതാക്കള്‍, വിവാഹം നടത്തിയ മധ്യസ്ഥന്‍ എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 420 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button