KeralaLatest NewsSaudi ArabiaNewsIndiaInternationalGulf

സൗദി അറേബ്യയിൽ ‘യോഗ’ പഠനവും പരിശീലനവും: സഹകരണത്തിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടു

ഇത്തരത്തിലൊരു ചുവടുവെപ്പ്​​ ഗൾഫ്​ മേഖലയിൽ തന്നെ ആദ്യമായാണ്

റിയാദ്​: ലോകത്തിന്​​ ഇന്ത്യയുടെ സംഭാവനയായ ‘യോഗ’ യുടെ പഠനവും പരിശീലന’വുമായി സഹകരിക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. സൗദിയുമായുണ്ടാക്കിയ ഈ ധാരണയാണ് ​ അന്താരാഷ്​ട്ര യോഗ ദിനാചരണത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം എന്നും ഇത്തരത്തിലൊരു ചുവടുവെപ്പ്​​ ഗൾഫ്​ മേഖലയിൽ തന്നെ ആദ്യമായാണെന്നും​ റിയാദിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

ഇന്ത്യയുടെ ആയുഷ്​ മന്ത്രാലയത്തിന്​ കീഴിൽ പ്രവർത്തിക്കുന്ന മൊറാർജി ദേശായി നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ യോഗയും സൗദി കായിക മന്ത്രാലയത്തിലെ ലീഡേഴ്​സ്​ ഡവലപ്​മെൻറ്​ ഇൻസ്​റ്റിറ്റ്യൂട്ടും തമ്മിലാണ്​ ധാരാണാപത്രം ഒപ്പുവെച്ചത്​. യോഗയെ ഭാരതീയ തനിമയോടെ അവതരിപ്പിക്കുന്നതിനും രാജ്യത്താകെ യോഗ പരിശീലന കോഴ്​സുകൾ ആരംഭിക്കുന്നതിനും ധാരണാപത്രം വഴിയൊരുക്കും.

ഇതോടെ, യോഗയുടെ മേഖലയിൽ ഗവേഷണം, പഠനം, പരിശീലനം എന്നിവക്കുള്ള സൗകര്യമൊരുക്കാൻ ഇരു രാജ്യങ്ങളും സഹകരിച്ച്​ പ്രവർത്തിക്കാനും ധാരണയായി. അന്താരാഷ്​ട്ര യോഗ ദിനമായ തിങ്കളാഴ്​ചയാണ് റിയാദിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഒപ്പിട്ട് ധാരണാപത്രം കൈമാറിയത്.

shortlink

Post Your Comments


Back to top button