Latest NewsKeralaNewsIndia

‘പിണറായി ഗാങ്സ്റ്റർ നേതാവ്, ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടിയുടെ അടി കൊണ്ടവര്‍ പറയണം’: പാണ്ഡ്യാല ഷാജി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകന്‍ പാണ്ഡ്യാല ഷാജി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കെ.സുധാകരൻ തുടങ്ങിയ ബ്രണ്ണൻ തല്ലിൽ മറുപടി നൽകിയ പിണറായി വിജയനെ പാണ്ഡ്യാല ഷാജി രൂക്ഷമായി വിമർശിക്കുന്നത്.

‘പിണറായിയുടെ ബ്രണ്ണന്‍ കഥകള്‍ കള്ളമാണ്. 1971ലാണ് ബ്രണ്ണന്‍ കോളജില്‍ എബിവിപി ഉണ്ടാക്കുന്നത്. അന്ന് പിണറായി ബ്രണ്ണന്‍ കോളജിലില്ല. ബഡായി പറയുന്നതെന്തിനാ? ഞാന്‍ ഭയങ്കരനാണെന്ന് സ്ഥാപിക്കാന്‍ മാത്രമാണിത്. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടിയുടെ അടി കൊണ്ടവര്‍ പറയണം. അല്ലാതെ ആണ്ടി അല്ല പറയേണ്ടത്.’- ഷാജി പറയുന്നു.

Also Read:പ്രതിപ്പട്ടിക അനുസരിച്ച്‌ ഭാര്യമാര്‍ക്ക് 1,2,3 റാങ്ക്, എന്ത് കിറുകൃത്യമാണ് കാര്യങ്ങൾ: വി.ടി ബല്‍റാം

1986ല്‍ എം വി രാഘവനൊപ്പം സിപിഎം വിട്ട വെണ്ടുട്ടായി ബാബുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പിണറായി വിജയനാണെന്ന് പാണ്ട്യാല ഷാജി ആരോപിച്ചു. പിണറായി ഗാങ്സ്റ്റര്‍ നേതാവാണെന്നും തന്നെ സിപിഎമ്മുകാർ മർദിച്ചത് പിണറായിയുടെ ശത്രുത മൂലമാണെന്നും ഷാജി ആരോപിക്കുന്നു. കണ്ണൂരിലെ സംഘര്‍ഷങ്ങളില്‍ പിണറായി വിജയനെ കാണില്ലെങ്കിലും ഗൂഢാലോചനകളില്‍ അദ്ദേഹം ഉണ്ടാകുമെന്നും ഷാജി അഭിമുഖത്തിൽ ആരോപിക്കുന്നു.

‘പിണറായി വിജയൻറെ വാർത്താസമ്മേളനത്തിൽ ഇപ്പോൾ ഒരു പ്രത്യേക ആക്ഷൻ ഒക്കെയുണ്ട്. അതിന്റെ അർത്ഥം ഇങ്ങോട്ട് ഒരു ചോദ്യവും വേണ്ട, ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി എന്നാണു. ഞാൻ പറയുന്നത് നിങ്ങൾ കേൾക്കണം എന്ന് പറഞ്ഞു കഴിഞ്ഞാൽ സമൂഹത്തിലെ പൗരൻ മരിച്ചു എന്നാണു അർത്ഥം. പൗരനും പ്രജയും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്തവരാണ് ഇപ്പോഴുള്ളത്. എന്റെ കൈയും കാലും തല്ലിയൊടിച്ചു, കിടപ്പിലായി, പിണറായിയുടെ അക്രമത്തിന്‍റെ ഇരയാണ് ഞാൻ’, ഷാജി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button