Latest NewsIndiaNews

ലഹരി മരുന്ന് ഉപയോഗിച്ച് കേക്ക് ഉണ്ടാക്കി: ഒരാള്‍ കൂടി പിടിയില്‍

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എന്‍സിബി പിടികൂടിയിരുന്നു

മുംബൈ: ലഹരി മരുന്ന് ഉപയോഗിച്ചുള്ള കേക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് തുടരുന്നു. ബേക്കറിയില്‍ ലഹരി മരുന്ന് ഉപയോഗിച്ച് നിര്‍മ്മിച്ച കേക്ക് വില്‍പ്പന നടത്തിയ ഒരാള്‍ കൂടി പിടിയിലായി. മുംബൈയിലാണ് സംഭവം.

Also Read: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി: വിശദവിവരങ്ങൾ ഇങ്ങനെ

മലദ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്നാണ് ലഹരി മരുന്ന് ഉപയോഗിച്ച് കേക്ക് ഉണ്ടാക്കിയത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ പരിശോധനയില്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. യുവാവിന്റെ പക്കല്‍ നിന്നും എല്‍എസ്ഡി പിടികൂടിയെന്ന് എന്‍സിബി അധികൃതര്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേര്‍ പിടിയിലായിരുന്നു.

ജൂണ്‍ 12ന് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തത്. ഭക്ഷണരൂപത്തില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്ന പുതിയ രീതിയാണ് യുവാക്കള്‍ക്കിടയില്‍ വ്യാപകമാകുന്നതെന്ന് എന്‍സിബി അധികൃതര്‍ അറിയിച്ചു. നേരത്തെ, ജോഗേശ്വരി മേഖലയില്‍ നിന്നും 3 ലക്ഷം രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി ഓട്ടോറിക്ഷ ഡ്രൈവറെയും എന്‍സിബി പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button