KeralaLatest NewsIndiaNews

കേരളത്തിൽ ഹിന്ദു ബാങ്കുകൾ ആരംഭിച്ചോ? എന്താണ് നിധി ലിമിറ്റഡ് കമ്പനികള്‍?: അറിയാം

തിരുവനന്തപുരം: കേ​ര​ള​ത്തി​ലെ ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഹി​ന്ദു ബാ​ങ്കു​ക​ൾ ആ​രം​ഭി​ക്കാ​ൻ സം​ഘ്​​പ​രി​വാ​ർ പദ്ധതി ഇടുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്തു. മി​നി​സ്ട്രി ഓ​ഫ് കോ​ഓ​പ​റേ​റ്റി​വ് അ​ഫ​യേ​ഴ്സി​നു​കീ​ഴി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത നി​ധി ലി​മി​റ്റ​ഡ് ക​മ്പ​നി​കളായാണ് ഹി​ന്ദു ബാ​ങ്കു​ക​ൾ സം​സ്ഥാ​ന​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്തി​രി​ക്കുന്നതെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

‘ഹി​ന്ദു​വി​ൻെറ പ​ണം ഹി​ന്ദു​ക്ക​ൾ​ക്ക്’ എന്ന മു​ദ്രാ​വാ​ക്യം ഉയർത്തിയാണ് സം​ഘ്​​പ​രി​വാ​ർ ബാ​ങ്കുകൾ ആരംഭിക്കുന്നതെന്നാണ് പ്രചരിക്കുന്നത്. അം​ഗ​ങ്ങ​ളി​ൽ​ നി​ന്നു​മാ​ത്രം നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ക​യും അ​വ​ർ​ക്കു​മാ​ത്രം വാ​യ്പ കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​താ​ണ് ക​മ്പ​നി​ക​ളു​ടെ പ്രത്യേകതയെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യഘട്ടത്തിലെ നൂറ് സ്ഥാപനങ്ങള്‍ തുടങ്ങിയിരിക്കുന്നത് ആശ്രമങ്ങളും മഠങ്ങളും ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണെന്നുമാണ് പ്രചരിക്കുന്ന റിപ്പോർട്ട്.

എന്താണ് നിധി ലിമിറ്റഡ് കമ്പനികള്‍?

കേന്ദ്രസര്‍ക്കാരിൻ്റെ നിധി റൂള്‍സ് 2014 പ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളാണ് നിധി ലിമിറ്റഡ് കമ്പനികള്‍. നിക്ഷേപങ്ങൾക്ക് മികച്ച വരുമാനം നൽകുന്ന ധനകാര്യ സ്ഥാപനങ്ങളാണ് നിധി ലിമിറ്റഡ് കമ്പനികൾ. 2014ലെ നിധി നിയമങ്ങളും ആർബിഐ നിയമങ്ങളും ഇവയ്ക്ക് ബാധകമാണ്. പബ്ലിക് ലിമിറ്റഡ് ഫിനാൻസ് കമ്പനികളായ ഈ സ്ഥാപനങ്ങള്‍ വഴി സാധാരണ ബാങ്കുകളെപ്പോലെ സേവിങ്സ്, ഫിക്സഡ്, റിക്കറിങ് നിക്ഷേപങ്ങള്‍ നടത്തുകയും വായ്പകള്‍ എടുക്കുകയും ചെയ്യാം. അംഗങ്ങളുടെ നിക്ഷേപം സ്വീകരിക്കുകയും അവര്‍ക്ക് വായ്പ കൊടുക്കുകയും ചെയ്യുന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രത്യേകത.

നിധി ലിമിറ്റഡ് കമ്പനികൾ ആരംഭിക്കാൻ ചെയ്യേണ്ടത് എന്ത്?

മൂന്ന് ഡയറക്ടർമാർ, ഏഴ് അംഗങ്ങൾ, അഞ്ച് ലക്ഷം രൂപയുടെ ഓഹരി മൂലധനം എന്നിവ ഉണ്ടെങ്കിൽ നിയമവിധേയമായി നിധി ലിമിറ്റഡ് കമ്പനികൾ ആരംഭിക്കാം. കമ്പനി തുടങ്ങി ഒരു വർഷത്തിനകം 200 അംഗങ്ങളെ ചേർത്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഓഹരികൾ വാങ്ങിയ ഷെയർ ഹോൾഡർമാരാകണം കമ്പനിയിലെ അംഗങ്ങൾ. സ്ഥാപനങ്ങളുടെ പേരിന്റെ അവസാന ഭാഗത്ത് നിധി ലിമിറ്റഡ് എന്ന് ചേർക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. 6 മാസം മുതൽ പരമാവധി 5 വർഷം വരെയാണ് സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി. നിക്ഷേപിച്ച ആദ്യ മൂന്നു മാസത്തിനുള്ളിൽ നിക്ഷേപിച്ച തുക തിരിച്ചെടുക്കാനാവില്ല. മൂന്നു മുതൽ 6 മാസം വരെ കാലയളവിൽ തുക പിൻവലിച്ചാൽ പലിശ ലഭ്യമാകില്ല. ആറുമാസം കഴിഞ്ഞാണെങ്കിൽ പലിശയിൽ കുറവുണ്ടാകും.

 

shortlink

Post Your Comments


Back to top button