പെരിന്തല്‍മണ്ണ: നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെ.പി മുഹമ്മദ് മുസ്തഫ ഹൈക്കോടതിയില്‍. 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരം വിജയിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ എണ്ണാതിരുന്നതാണ് തന്റെ തോല്‍വിക്ക് ഇടയാക്കിയതെന്ന് ചൂണ്ടികാട്ടിയാണ് ഹർജി. നജീബിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഹർജിയില്‍ ആവശ്യപ്പെടുന്നു.
എന്നാൽ 348 വോട്ട് എണ്ണിയില്ലെന്ന് ഹർജിയില്‍ പറയുന്നു. ഇതില്‍ 300 വോട്ടെങ്കിലും തനിക്ക് കിട്ടുമായിരുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാതിരുന്നതിന് കാരണമില്ലെന്നും ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഹർജിയില്‍ പറയുന്നു. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തല്‍മണ്ണയിലാണ്. ഇവിടെ അപരന്മാര്‍ ചേര്‍ന്ന് 1972 വോട്ടുകള്‍ നേടിയിട്ടുണ്ട്. 2016 ല്‍ മഞ്ഞളാംകുഴി അലിയും വി ശശികുമാറും തമ്മില്‍ ശക്തമായ തിരഞ്ഞെടുപ്പ് നടന്ന മണ്ഡലമായിരുന്നു പെരിന്തല്‍മണ്ണ. അന്ന് 576 വോട്ടിനാണ് അലി ജയിച്ചത്.
Post Your Comments