കൊച്ചി: ദേശവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സിനിമാ പ്രവർത്തക ഐഷാ സുൽത്താന. ലക്ഷദ്വീപ് ജനതയ്ക്കായി നീതിക്കൊപ്പം നിൽക്കുമെന്നും ഐഷാ സുൽത്താന വ്യക്തമാക്കി. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുന്നതിനായി ലക്ഷദ്വീപിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാദ്ധ്യമ പ്രവർത്തകരോടാണ് ഐഷാ സുൽത്താന ഇക്കാര്യം വെളിപ്പെടുത്തിയത്.
Read Also: രമേശൻ നായർ അരങ്ങൊഴിയുമ്പോൾ മലയാളിക്ക് കിട്ടുമ്മാവനെയും കിങ്ങിണിക്കുട്ടനെയും മറക്കാനാകുമോ?
രാജ്യത്തിനെതിരെ ഒന്നു ചെയ്തിട്ടില്ല. വായിൽ നിന്ന് വീണ ഒരു വാക്കിന്റെ പേരിലാണ് ഇത്തരത്തിലൊരു ആരോപണം തനിക്കെതിരെ വന്നത്. അത് തെളിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും പോലീസുമായി സഹകരിക്കുമെന്നും ഐഷാ സുൽത്താന മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചാനൽ ചർച്ചക്കിടെ നടത്തിയ ബയോവെപ്പൺ പരാമർശത്തിലാണ് ഐഷാ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബി ജെ പി അദ്ധ്യക്ഷന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Read Also: ജമ്മു കശ്മീരില്‍ പിടിമുറുക്കി സൈന്യം: ഭീകര ബന്ധമുള്ള 10 പേര്‍ പിടിയില്‍
Post Your Comments